Blog

മരിച്ച നിലയിൽ.

ആറ്റിങ്ങൽ സ്വദേശിയെ വർക്കല റെയില്‍വേ ട്രാക്കിനോട് ചേർന്ന് മരിച്ച നിലയില്‍ കണ്ടെത്തി.

ആറ്റിങ്ങല്‍ സ്വദേശിയായ എം.നവീൻ (21) ആണ് മരിച്ചത്.
ചെറുന്നിയൂർ കട്ടിംഗില്‍ റെയില്‍വേ ട്രാക്കിന് സമീപത്തായാണ് മൃതദേഹം കണ്ടത്.

തുടർന്ന് നാട്ടുകാർ വർക്കല പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.നവീന്റെ ബൈക്കും റെയില്‍വേ ട്രാക്കിന് സമീപത്തായി നിർത്തിയിട്ടനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *