
തൃശ്ശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ തൃശ്ശൂർ സന്ദർശനം മാറ്റിവെച്ചു. കല്യാണിന്റെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് വിജയ് എത്തില്ല. കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ മാർഗം വരാൻ കഴിയാത്തതുകൊണ്ടാണ് സന്ദർശനം മാറ്റിവച്ചത്. മറ്റൊരു ദിവസം വിജയ്യെ എത്തിക്കാൻ ശ്രമിക്കുമെന്ന് കല്യാൺ ജ്വല്ലേഴ്സ് എംഡി ടിഎസ് കല്യാണരാമൻ അറിയിച്ചു.സേവനങ്ങൾ തിരയുക
നവരാത്രി ആഘോഷങ്ങൾ വലിയ രീതിയിലാണ് കല്ല്യാൺ നടത്തിവരാറുള്ളത്. മുൻ വർഷങ്ങളിൽ അമീർ ഖാൻ, അമിതാഭ് ബച്ചൻ എന്നിവരടക്കം താരങ്ങളും എത്തിയിരുന്നു. വിജയ്യുടെ സന്ദർശനം പ്രമാണിച്ച് കനത്ത പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. വിജയ്യെ കാണാനായി രാവിലെ മുതലേ എത്തിയ ആരാധകർ ഇതോടെ നിരാശയിലായിരിക്കുകയാണ്.

