Blog

അറസ്റ്റിൽ.

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനികളെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി വീണ്ടും അതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷംവീട്ടിൽ ടിനു (20), വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസിൽ ലിൻസൺ (21), പ്രായപൂർത്തിയാകാത്ത മൂന്ന് സ്കൂൾ വിദ്യാർഥികൾ എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ഡിസംബർ മുതൽ വിദ്യാർഥിനികളെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന പ്രതികൾ പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ചശേഷം രണ്ട് വീടുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

പിന്നീട് പെൺകുട്ടികൾ പഠിച്ചിരുന്ന സ്കൂളിലെ വിദ്യാർഥികൾ വഴിയും ഭീഷണി തുടർന്നു. പെൺകുട്ടികൾ വഴങ്ങാതായതോടെ റോഡിൽവച്ച് സ്ഥിരമായി ശല്യം ചെയ്തതായും പരാതിയിലുണ്ട്. ശല്യം സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടികൾ പൊലീസിനെ സമീപിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഒന്നാം പ്രതിയായ ടിനുവിന് പെൺകുട്ടികളെ പീഡിപ്പിക്കാൻ മറ്റ് നാല് പ്രതികളും സൗകര്യമൊരുക്കിക്കൊടുത്തെന്നാണ് പൊലീസിന്റെ ആരോപണം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *