
കോരാണി സനലിന്റെ മരണം കൊലപാതകം പ്രതി മകൻ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ…..
കോരാണി സനലിന്റെ മകൻ 34 വയസ്സുള്ള ബാലഗോപാലാണ് ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത്……
ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ അഞ്ചുദിവസത്തിന് മുമ്പ് കണ്ടെത്തി ചികിത്സയിൽ ഇരിക്കുവേയാണ് ഇന്ന് മരണപ്പെട്ടത് വീട്ടിൽ വീണു പരിക്കേറ്റു എന്ന നിലയിൽ ആണ് കോരാണി സനലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്……
ബന്ധുക്കളും നാട്ടുകാരും ഈ വിവരം തന്നെയാണ് പറഞ്ഞിരുന്നത് എന്നാൽ ആറ്റിങ്ങൽ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മകനിലേക്ക് എത്തുന്ന തെളിവുകൾ ലഭിച്ചു സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചു അന്വേഷണവും തെളിവു ശേഖരണവും നടന്നുവരികയാണ് സനൽ മരണപ്പെട്ടത് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം മരണം നടന്ന ഉടനെ മകൻ ബാലഗോപാലനെ പോലീസ് കസ്റ്റഡിയിലെടുത്തു വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി നിരവധി സംഘടനകളുടെ ഭാരവാഹിയായ സനിൽ സജീവ പൊതുപ്രവർത്തകനായിരുന്നു…..

