
അക്ഷരമുറ്റത്ത് കുരുന്നുകൾ വിദ്യാരംഭം കുറിച്ചു:
മണമ്പൂർ :രാംനഗർ സദനത്തിൽ സ്കൂളിൽ വിദ്യാരംഭ ചടങ്ങിൽ കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
സ്കൂൾ പ്രിൻസിപ്പൽ ശാലിനി ദിലീപ്, മാനേജിംഗ് ഡയറക്ടർ ദിലീപ് നാരായൺ, ഹെഡ് ടീച്ചർ കനിക അശോക്, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ മഞ്ജു കുമാരി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

