Blog

കേസ് പുതിയ വഴിതിരിവിലേക്ക്.

ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം: കേസിൽ വൻ വഴിത്തിരിവ്…. അഭിരാമിനെയല്ല, കൊല്ലാൻ ഉദ്ദേശിച്ചത്, ലക്ഷ്യമിട്ടത് മറ്റൊരു സുഹൃത്തിനെയെന്ന് പ്രതിയുടെ മൊഴി

ശ്രീകാര്യത്ത് 17കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ വൻവഴിത്തിരിവ്. കൊല ചെയ്യാനുദ്ദേശിച്ചത് അഭിരാമിനെ അല്ലെന്ന് പ്രതിയുടെ മൊഴി. ലക്ഷ്യമിട്ടത് അഭിരാമിന്റെ മറ്റൊരു സുഹൃത്തിനെ ആയിരുന്നുവെന്നും സുഹൃത്തിനെ വിളിച്ചുവരുത്താൻ വേണ്ടി അഭിരാമിനെ ഉപയോ​ഗിക്കാൻ തീരുമാനിച്ചെന്നുമാണ് പ്രതിയുടെ മൊഴി

എന്നാൽ തർക്കത്തിനിടെ കൊലപാതകം നടന്നു എന്ന മൊഴിയാണ് പുറത്തുവരുന്നത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ വെച്ച് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വൻ ട്വിസ്റ്റുണ്ടായിരിക്കുന്നത്. വൈകിട്ട് പ്രതിയെ പിടികൂടിയെങ്കിലും പ്രാഥമികമായി ചോദ്യം ചെയ്ത് അച്ഛനൊപ്പം വിട്ടയച്ചിരുന്നു. ഉച്ചയ്ക്ക് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയെന്നും മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നൽകിയത്. തുടർന്ന് മൃതദേഹം കണ്ടെത്തുകയും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുകയും ചെയ്തത്.
അഭിരാം ഇൻസ്റ്റ​ഗ്രാം വഴി നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം ആൺസുഹൃത്തിനോട് പെൺകുട്ടി പരാതി പറഞ്ഞതായും തുടർന്ന് അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി എന്നുമായിരുന്നു പ്രതി ആദ്യം നൽകിയ മൊഴി. എന്നാൽ ഇപ്പോഴത്തെ മൊഴി, അഭിരാമല്ല, അഭിരാമിന്റെ മറ്റൊരു സുഹൃത്താണ് പെൺകുട്ടിയോട് ഇത്തരത്തിൽ മോശമായി പെരുമാറിയത് എന്നാണ്. അയാളെ വിളിച്ചുവരുത്താൻ വേണ്ടി അഭിരാമിനെ ഉപയോ​ഗിക്കാനായിരുന്നു തീരുമാനം. അതിനായിട്ടാണ് അഭിരാമിനെ വിളിച്ചു വരുത്തിയത്. തുടർന്ന് ഇവർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലെത്തിയെന്നാണ് പ്രതി പറയുന്നത്. എന്നാൽ മൊഴി വിശദമായി പരിശോധിക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം.
വൈകുന്നേരത്തോടെയാണ് അഭിരാമിന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തുന്നത്. കേസിൽ മൂന്ന് പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉമര്‍ എന്നയാളുമാണ് കസ്റ്റഡിയിൽ.

Leave a Reply

Your email address will not be published. Required fields are marked *