Blog

തിരഞ്ഞെടുത്തു.

എഐവൈഎഫ് ജില്ലാ സമ്മേളന സമാപിച്ചു. അൽജിഹാനെ പ്രസിഡൻ്റായു കണ്ണൻ എസ്.ലാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നിയമന ഉത്തരവ് കാത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്നഎൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സ് കാർക്കെതിരായ സർക്കാർ നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിനു മുമ്പിൽ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സുകാരുടെസമരം തികച്ചും ന്യായമാണ് സമരത്തിന് നേതൃത്വത്തിൽ നടക്കുന്നവരെ ബലം പ്രയോഗിച്ചു നീക്കംചെയ്ത് സമരത്തെ പോലീസ് തകർക്കാനാണ് ശ്രമിക്കുന്നത്.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സർക്കാരിൻ്റെ മനോഭാവമാണ് ഇതിലൂടെ വെളിവായിരിക്കുന്നത്. മൂന്നുദിവസമായി ആര്യനാട് നടന്ന ജില്ലാ സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിനമായി ഇരുന്നു എഐവൈഎഫ് ദേശീയ കമ്മിറ്റി അംഗം വിനീത വിൻസൻ്റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി ഉണ്ണികൃഷ്ണൻ, മനോജ് ബി ഇടമന , മഹിളാ സംഘം ജില്ലാ സെക്രട്ടറിയെ എ.ഷീജ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പ്രവർത്തന
റിപ്പോർട്ടും
ഭാവിപ്രവർത്തനരേഖയും സമ്മേളനം അംഗീകരിച്ചു.
സംഘാടക സമിതിക്കു വേണ്ടി സി പി ഐ ജില്ലാ കമ്മിറ്റി അംഗം ഈഞ്ചപ്പുരി സന്തു നന്ദി പറഞ്ഞു.
എഐവൈഎഫ്
ജില്ലാ കമ്മിറ്റിയുടെ പ്രസിഡൻ്റായി
അൽജിഹാനെയും സെക്രട്ടറിയായി കണ്ണൻ എസ് ലാലിനെയും ആര്യനാട് സമാപിച്ച ജില്ലാ സമ്മേളന തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ് മാരായി ശില്പ എസ് ആർ ,പി.വൈശാഖ്, എസ് സന്ദീപ് എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി
എ ജി അനുജ ,
ശരൺ ശശാങ്കൻ, വിൽസ് കുമാർ എന്നിവരെയും എസ്. വി രതീഷ്, ജെ എസ് ശ്യാംകുമാർ, പി.കൃഷ്‌ണ പ്രസാദ്, വി.വിശാഖ് അബ്ദുള്ളക്കുട്ടി,
പള്ളിച്ചൽ സുനിൽ, സെൻ വി ചന്ദ്രൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും.
45 ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *