Blog

ഇനി നടക്കില്ല.

കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർണായക നീക്കവുമായി ഇൻസ്റ്റഗ്രാം.

പ്രായം തെറ്റായി രേഖപ്പെടുത്തി അക്കൗണ്ട് ഉപയോഗിക്കുന്ന കൗമാരക്കാരെ കണ്ടെത്താൻ നിർമിതബുദ്ധി (എഐ) സംവിധാനം ആഗോളതലത്തില്‍ നടപ്പാക്കാനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാമിന്‍റെ മാതൃകമ്പനിയായ മെറ്റ.

എഐയുടെ സഹായത്തോടെ പ്രായം തിരിച്ചറിയുകയും കൗമാരക്കാരുടെ അക്കൗണ്ടുകള്‍ കൂടുതല്‍ നിയന്ത്രണങ്ങളുള്ള ‘ടീൻ അക്കൗണ്ടുകളിലേക്ക്’ മാറ്റുകയുമാണ് ലക്ഷ്യം.

അക്കൗണ്ട് ആരംഭിക്കുമ്പോള്‍ പല കൗമാരക്കാരും കർശന നിയന്ത്രണങ്ങള്‍ ഒഴിവാക്കാൻ വ്യാജ ജനനത്തീയതിയാണ് നല്‍കുന്നത്. ഇത്തരത്തില്‍ പ്രായപൂർത്തിയായവരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്കൗണ്ട് ഉപയോഗിക്കുന്നവർ കൗമാരക്കാരാണോ എന്ന് പുതിയ എഐ സംവിധാനം പരിശോധിക്കും

Leave a Reply

Your email address will not be published. Required fields are marked *