Blog

പൂർണ്ണ പിന്തുണ.

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർ‌ഥി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് പിണറായി വിജയനെത്തി. സർവകലാശാല കവാടത്തിൽ എസ്എഫ്ഐ നേതൃത്വത്തിൽ 13 ദിവസമായി നിരാഹരസമരം തുടരുന്ന വിദ്യാർഥികളെ പിണറായി അഭിവാദ്യം ചെയ്തു. വിദ്യാർഥികളുടെ ആരോ​ഗ്യനിലയും അദ്ദേഹം ചോദിച്ചറിഞ്ഞു.

സംഘപരിവാർ നോമിനിയായ താൽകാലിക വൈസ് ചാൻസലർ സിസ തോമസിന്റെയും അതിന് പിന്തുണ നൽകുന്ന സംസ്ഥാന സർക്കാരിന്റെയും വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ 109 ദിവസമായി സമരം തുടരുകയാണ്. സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം പി രാജീവ്, എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് തുടങ്ങിയവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.അടിസ്ഥാനസ‍ൗകര്യങ്ങൾ ഉന്നയിച്ചും സർവകലാശാല അധികാരികളുടെ പകപോക്കൽ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുമാണ് പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നീ വിദ്യാർഥികൾ സര്‍വകലാശാലയ്‌ക്ക്‌ മുന്നിൽ നിരാഹാര സമരം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *