Blog

ജില്ലാ ആശുപത്രിയിൽ പീഡന പരാതി.

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം.

ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമം.

പീഡന ശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ മറ്റൊരു ഡോക്ടറായ വിനു എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്‍സള്‍ട്ടിങ് മുറിയിലേക്ക് വിളിച്ച്‌ വരുത്തിയാണ് ഡെന്‍റല്‍ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമത്തെ ചെറുത്ത വനിതാ ഡോക്ടർ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രർത്തകർ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *