Blog

15 ലക്ഷം രൂപയാക്കി.

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായി വർധിപ്പിച്ചു. ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ചന്ദ്രശേഖർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്താനാണ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഫിഷറീസ് ഡയറക്ടർ സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് നിലവിൽ ധനസഹായം 15 ലക്ഷമായി ഉയർത്തിയത്.

മത്സ്യമേഖലയുടെ പുരോഗതിക്കായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *