
നാളികേര വികസന ബോര്‍ഡില്‍ ജോലി നേടാം: നിരവധി ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ…
സ്റ്റാഫ് റിപ്പോർട്ടർ
നാളികേര വികസന ബോര്‍ഡില്‍ ജോലി നേടാം: നിരവധി ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ…
തിരുവനന്തപുരം: കേരള നാളികേര വികസന ബോർഡില്‍ ജോലി ഒഴിവ്. 13 തസ്തികകളിലാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 21 ആണ്.
തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദ വിവരങ്ങള്‍ അറിയാം
ഡെപ്യൂട്ടി ഡയറക്ടർ
4 ഒഴിവാണ് ഉള്ളത്. ഹോർട്ടികള്‍ച്ചറിലോ അഗ്രികള്‍ച്ചറിലോ അല്ലെ്കില്‍ പ്ലാൻ്റ് സയൻസിലോ ബിരുദാനന്ത ബിരുദം ഉളളവർക്ക് അപേക്ഷിക്കാം. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 67,700-208700 രൂപ വരെയാണ് ശമ്പളം.
അസിസ്റ്റൻ്റ് ഡയറക്ടർ
ഒരു ഒഴിവ്. ഹോർട്ടികള്‍ച്ചറിലോ അഗ്രികള്‍ച്ചറിലോ അല്ലെ്കില്‍ പ്ലാൻ്റ് സയൻസിലോ ബിരുദാനന്ത ബിരുദം. .56,100-1,77,500 ആണ് ശമ്പളം.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
ഒരു ഒഴിവ് .ബിരുദാനന്തര ബിരുദവും അഞ്ചവർഷത്തെ പ്രവൃത്തിപരിചയവും വേണം. 44900 മുതല്‍ 142400 രൂപ വരെയാണ് ശമ്പളം.
അകൗണ്ട്സ് ഓഫീസർ
ഒരു ഒഴിവാണ് ഉള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അസോസിയേറ്റ് അംഗത്വം അല്ലെങ്കില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യഅസോസിയേറ്റ് അംഗത്വം അല്ലെങ്കില്‍
കൊമേഴ്സ് ബിരുദാനന്തര ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഇന്റർമീഡിയറ്റ് പരീക്ഷയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെഇന്റർമീഡിയറ്റ് പരീക്ഷയോ വിജയിച്ചിരിക്കണം..44,900-1,42,400 രൂപയാണ് ശമ്പളം.
ഡെവലെപ്മെൻ്റ് ഓഫീസർ
2 ഒഴിവ്. അഗ്രികള്‍ച്ചറിലോ അല്ലെങ്കില്‍ ഹോർട്ടി കള്‍ച്ചറിലോ ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. 44,900-1,42,400 ആണ് ശമ്പളം.
ഡെവലെപ്മെൻ്റ് ഓഫീസർ
2 ഒഴിവ്. ഫുഡ് പ്രോസസിങ്ങിലോ ഫുഡ് ടെക്നോളജിയിലോ ബി.ടെക് അല്ലെങ്കില്‍ ഫുഡ് ആൻ്റ് ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദം രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
അസിസ്റ്റൻ്റ്
1 ഒഴിവ്-ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. 35,400-1,12,400 ആണ് ശമ്പളം.
ഓഡിറ്റർ
ഒരു ഒഴിവ്. എം.കോം ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ ചാർട്ടേഡ് അക്കൗണ്ടൻസി ഇന്റർമീഡിയറ്റ് പരീക്ഷയോ കോസ്റ്റ് അക്കൗണ്ടൻസി ഇന്റർമീഡിയറ്റ് പരീക്ഷയോ പാസായിരിക്കണം.35,400-1,12,400 ആണ് ശമ്പളം
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ-1, സ്റ്റെനോഗ്രാഫർ-2, ഫീല്‍ഡ് ഓഫീസർ-5, ഡാറ്റാ എൻട്രി ഓപ്പറേറ്റർ-1, എല്‍ഡി ക്ലർക്ക് -13 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും

