
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ഇനി സ്ഥിരം അടുപ്പുകള്‍. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്.
കട്ട കൊണ്ടുള്ള അടുപ്പുകള്‍ പരമാവധി ഒഴിവാക്കണം.കട്ട കൊണ്ടുള്ള അടുപ്പ്മാലിന്യം നീക്കുന്നതിന് ലക്ഷങ്ങളുടെ ചിലവ് കൂടുതലാണ്. സ്ഥിരം അടുപ്പുകള്‍ പ്രോത്സാഹിപ്പിക്കാൻ സംഘാടകർ തയ്യാറാകണമെന്നും മേയർ ആവശ്യപ്പെട്ടു.
ഇത് വളരെ ഗുണകരമാണ്. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകള്‍ കൊണ്ട് പൊടിയും പുകയും കുറയും. ആരോഗ്യകരമായ സംവിധാനമാണിത്. ലക്ഷക്കണക്കിന് അടുപ്പ് ആവശ്യമാണ്. ചുടുകല്ല് കഴിഞ്ഞ വർഷം കൊണ്ടുവരുന്നതിനും തിരികെ ഏല്‍പ്പിക്കുന്നതിനും 12 ലക്ഷത്തോളം രൂപയുടെ ചിലവ് വേണ്ടി വന്നു. ഈ അടുപ്പുകള്‍ വീണ്ടും ഉപയോഗിക്കാം. തുരുമ്പ് പിടിക്കാതെ നോക്കാനും സാധിക്കും. ചിലവും കുറയ്ക്കാമെന്നും മേയർ വ്യക്തമാക്കി.
നഗരത്തില്‍ പല ഇടങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കും. വാട്ടർ അഥോറിറ്റിയുമായി ചർച്ച നടക്കുന്നുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.

