ഷിരൂർ: മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം അപകടത്തിൽപ്പെട്ട അര്ജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നപടികള്ക്ക് ഇന്ന് തുടക്കമാകും. നടപടികള് വേഗം പൂര്ത്തീകരിച്ച് മൃതദേഹം നാളെ ബന്ധുക്കള്ക്ക് വിട്ടുകൊടുക്കാനാണ് നീക്കം. ഇന്നലെ മൂന്നാം ഘട്ട തെരച്ചിലില് ആണ് അര്ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്. ലോറിയുടെ ക്യാബിനില് നിന്നുമാണ് മൃതദേഹ അവശിഷ്ടങ്ങള് സംസ്ഥാന ദുരന്ത പ്രതികരണസേന കണ്ടെത്തിയത്. 71 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവില് 12 മീറ്റര് ആഴത്തില് നിന്നുമാണ് കണ്ടെത്തിയത്.ലോറി പൂര്ണ്ണമായും കരകയറ്റാന് ഇന്നും ശ്രമം നടക്കും. ഇന്നലെ ക്രെയിന്റെ വടം Read More…
SALESMAN WANTED(for taking orders from shops)Salary : 12000 – 15000( Commission+ Petrol Expenses extra)Must have a 2 wheeler and licence Contact: 6282981029.
ചെന്നൈ: തമിഴ്നാട്ടിലും എച്ച്എംപിവി സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ. ചുമ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി. അതേസമയം, എച്ച്എംപിവി ബാധയെക്കുറിച്ച് ആശങ്കപ്പെടാനാനില്ലെന്ന് ആരോഗ്യവിദഗ്ധർ ആവർത്തിക്കുന്നുണ്ട്. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വർഷവും ഇതുണ്ടാകുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. Read More…