ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കി. പെരുമ്പാവൂർ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതി (31) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്. ഭർത്താവ് അനീഷ് രണ്ടു മാസം മുൻപാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. മക്കൾ: ദേവദത്ത്, ദേവസൂര്യ.
തക്ഷശില ലൈബ്രറി പ്രതിഭസംഗമംലിപിൻരാജ് ഐ.എ.എസ് നിർവ്വഹിച്ചു. മാമം, തക്ഷശില ലൈബ്രറിദീപ്തം 2025 ന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു.കിഴുവിലം ജി.വി.ആർ.എം. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എഴുത്തുകാരനും, നോവലിസ്റ്റുമായ എം.പി ലീപിൻ രാജ് ഐ എ എസ്സ് ഉത്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി രഞ്ജിത്ത്കുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ മുൻസിപ്പൽ വാർഡ് അംഗം സതി,ജി.വി. ആർ.എം.യു.പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി യു. ബി മനോജ്,തക്ഷശില വനിതാവേദി ചെയർപേഴ്സൺ Read More…
തിരുവനന്തപുരം:കേരള വികസന അധ്യായത്തിൽ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീർഘകാലത്തെ സ്വപ്നം യാഥാർഥ്യമായെന്നും അദ്ദേഹം പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക ശക്തിയുടെ ചാലകശക്തിയാണ്. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോകഭൂപടത്തിൽ സ്ഥാനം പിടിച്ചു. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത്ത് ബർത്ത് ചെയ്യാം ഇന്ന് ട്രയൽ Read More…