മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറക്കുകയായിരുന്നുഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ പ്രവീണിനെ മൊയ്തീന് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ Read More…
78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം Read More…
കൊടിയ്ക്കകംപള്ളിക്കൂടം ഗ്രൂപ്പ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു ചിറയിൻകീഴ്, കൂന്തള്ളൂർ,പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1983 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കൊടിയ്ക്കകം പള്ളി ഗ്രൂപ്പ് എസ്.എസ്. എൽ.സി83 ബാച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുൻ ജയിൽ സൂപ്രണ്ട്,. ജി.ചന്ദ്രബാബു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗോപകുമാർ അധ്യക്ഷനായിരുന്നു,ഗ്രൂപ്പ് ഫൗണ്ടർ മെമ്പർ. സിന്ധു സ്വാഗതവും മുംതാസ് നന്ദിയും, പറഞ്ഞു .മഹിബാലൻ, മണികണ്ഠൻ നായർ, സുരേഷ് ബാബു, ഡാൾ, ഗോപകുമാർ, ബിജു,, ഷീല Read More…