ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ ഏറ്റെടുത്ത് താരമാണ് റോബിൻ രാധാകൃഷ്ണൻ ഒരുപക്ഷേ മറ്റൊരു ബിഗ് ബോസ് മത്സരാർത്ഥിക്കും ലഭിക്കാത്ത അത്രയും സ്വീകാര്യത മലയാളികള്‍ക്കിടയില്‍ ഈ താരത്തിന് ലഭിച്ചിട്ടുണ്ട്. സീസണ്‍ നാലിലാണ് റോബിൻ മത്സരാർത്ഥിയായി എത്തിയത് വെറും എഴുപതോളം ദിവസം മാത്രമാണ് റോബിൻ ഷോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആ സീസണിലെ വിജയിക്കു പോലും ലഭിക്കാതിരുന്ന അത്രയും സ്വീകരണവും അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഷോയില്‍ നിന്നും പുറത്തായതിനുശേഷം പുറത്തുവന്ന റോബിനെ സ്വീകരിച്ചത് ആയിരക്കണക്കിന് ആരാധകർ കൂട്ടമായി എത്തിയാണ് അവിടെ ഇങ്ങോട്ട് കേരളത്തില്‍ ഓടിനടന്ന് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുകയും ആരാധകരെ കാണുകയും ഒക്കെ റോബിൻ ചെയ്തിരുന്നു ഏകദേശം ഒരു വർഷത്തോളം നിരന്തരം ഡോക്ടർ റോബിൻ എന്ന പേര് വാർത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ഇപ്പോള്‍ കുറച്ചായി വാര്‍ത്തയിലേക്ക് വരാതെ മാറി നില്‍ക്കാന്‍ ശ്രമിക്കുകയാണ് റോബിന്‍. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന ചോദ്യത്തിന് രസകരമായ ചില ഉത്തരങ്ങളാണ് താരം പറയുന്നത്. ബിഗ് ബോസിന് ശേഷം തനിക്ക് ലഭിച്ച അവസരങ്ങളെ പറ്റിയും സാമ്ബദ്യമുണ്ടാക്കാന്‍ സാധിച്ചതിനെ കുറിച്ചും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ റോബിന്‍ വ്യക്തമാക്കുന്നു.
ബിഗ് ബോസിന് ശേഷം ഒരു വര്‍ഷം വരെ ഞാന്‍ ആ ഫെയിം കൊണ്ട് പോയിരുന്നു. അടുത്ത സീസണ്‍ തുടങ്ങുന്നത് വരെ അത് പോയി. നൂറ്റിഇരുപതിന് മുകളില്‍ ഉദ്ഘാടനങ്ങള്‍ ഞാന്‍ ചെയ്തു കഴിഞ്ഞു. അതില്‍ പകുതിയും കാശ് വാങ്ങി തന്നെ ചെയ്തവയാണ്. ഏകദേശം അറുപത്തിയഞ്ച് എണ്ണത്തിന് കാശ് വാങ്ങിയിരുന്നു.
ഉദ്ഘാടനങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് പ്രതിഫലം വാങ്ങിയത്. ആ തുകയ്ക്ക് എന്റെ അക്കൗണ്ടില്‍ തന്നെയാണ് വന്നത്. പിന്നെ റീല്‍സും മറ്റ് പരസ്യങ്ങളും ഒക്കെ ചെയ്തു. അതിനും ഒന്നര മുതല്‍ 2 ലക്ഷം രൂപ വരെ വാങ്ങി. മൂപ്പതോ നാല്‍പതോ പരസ്യങ്ങള്‍ ചെയ്തു. ഒരു സ്റ്റോറി ഇട്ടാല്‍ ഒരു ലക്ഷം രൂപ കിട്ടും. അതും പത്തിരുപത് എണ്ണം ചെയ്തിട്ടുണ്ട്.