നേതാജി പുരുഷസ്വയം സഹായ സംഘത്തിൻ്റെ വാർഷികം ആഘോഷിച്ചു. കോരാണി, കുറക്കടനേതാജി പുരുഷ സഹായ സംഘത്തിൻറെ പതിമൂന്നാമത് വാർഷികാഘോഷം നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻറ്കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു .സെക്രട്ടറി എന് പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം സ്പെഷൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ട്ബി. അനിൽകുമാർ അവാർഡുകൾ വിതരണം ചെയ്തു. ഡോക്ടർ സജിത്ത് .എസ് ജെ .ശശി വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ട്രഷറർ എസ് ബിനു നന്ദി പറഞ്ഞു.
Author: Kalanikethan Editor
നേതാജി പുരുഷസ്വയം സഹായ സംഘത്തിൻ്റെ വാർഷികം ആഘോഷിച്ചു. കോരാണി, കുറക്കടനേതാജി പുരുഷ സഹായ സംഘത്തിൻറെ പതിമൂന്നാമത് വാർഷികാഘോഷം നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻറ്കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു .സെക്രട്ടറി എന് പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം സ്പെഷൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ട്ബി. അനിൽകുമാർ അവാർഡുകൾ വിതരണം ചെയ്തു. ഡോക്ടർ സജിത്ത് .എസ് ജെ .ശശി വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ട്രഷറർ എസ് ബിനു നന്ദി പറഞ്ഞു.
കൊച്ചി: ഓണക്കാലത്തിന്റെ വരവ് അറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ തൃപ്പൂണിത്തുറയെ പൈതൃക നഗരമായി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അത്തച്ചമയം മതസൗഹാര്‍ദ്ദത്തിന്റെ ആഘോഷമാണെന്നും തൃപ്പൂണിത്തുറയ്ക്കും അത്തചമയത്തിനും രാജകീയമായ പാരമ്പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തൃപ്പൂണിത്തുറയുടെ സമ്പന്നമായ കൊച്ചി രാജകീയ പാരമ്പര്യവും, അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Read More…
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിക്കുന്നതും വിമര്‍ശിക്കുന്നതുമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തതില്‍ മെറ്റയോട് വിവരം തേടി കേരള പൊലീസ്.
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിക്കുന്നതും വിമര്‍ശിക്കുന്നതുമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തതില്‍ മെറ്റയോട് വിവരം തേടി കേരള പൊലീസ്. മെറ്റയ്ക്ക് സൈബര്‍ പൊലീസ് കത്തയച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന്റേത് അടക്കമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്ത സാഹചര്യം അറിയുന്നതിനാണ് നടപടി.മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പേജുകളില്‍ നിന്നാണ് വാര്‍ത്തകള്‍ മെറ്റ നീക്കിയത്. റിപ്പോര്‍ട്ടറിന്റേത് മാത്രമായി ഇരുപതോളം വാര്‍ത്താകാര്‍ഡുകള്‍ മെറ്റ നീക്കിയിരുന്നു. അതേസമയം മാധ്യമ വാര്‍ത്തകളുടെ സെന്‍സര്‍ഷിപ്പിനായി മെറ്റയില്‍ Read More…
കൂടുതൽ അവസരങ്ങൾ.
പ്രതിമാസം ₹60,000 ശമ്പളം, NHAI-ൽ യങ് പ്രൊഫഷണൽ ഒഴിവുകൾ, സെപ്റ്റംബർ എട്ട് വരെ അപേക്ഷിക്കാം നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) ഹെഡ്ക്വാട്ടേഴ്സിലെ ലാൻഡ് അക്വിസിഷൻ ഡിവിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. യങ് പ്രൊഫഷണൽ (ലീഗൽ) തസ്തികകളിൽ കരാറടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഒഴിവുകളുടെ വിവരങ്ങൾ ആകെ അഞ്ച് ഒഴിവുകളാണുള്ളത്. ഇതിൽ നാലെണ്ണം ജനറൽ വിഭാഗത്തിനും ഒരെണ്ണം ഒ.ബി.സി വിഭാഗത്തിനുമാണ്. കൂടാതെ, ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി ഒരു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. യോഗ്യതയും പ്രായപരിധിയും അംഗീകൃത സർവകലാശാലയിൽ നിന്നോ നാഷണൽ Read More…
കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തുന്നവരില്‍നിന്ന് ബില്‍ തുകയ്ക്ക് പുറമെ 50 രൂപ അധികമായി ഈടാക്കുന്നതായി പരാതി.
തിരുവനന്തപുരം: കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തുന്നവരില്‍നിന്ന് ബില്‍ തുകയ്ക്ക് പുറമെ 50 രൂപ അധികമായി ഈടാക്കുന്നതായി പരാതി. ജീവനക്കാര്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സഹിതമാണ് എക്‌സൈസ് മന്ത്രി എം. ലിജുവിന് പരാതി ലഭിച്ചത്.പരാതി ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബെവ്കോ സി.എം.ഡിയോട് മന്ത്രി നേരിട്ട് ആവശ്യപ്പെട്ടു.പരാതി സംബന്ധിച്ച് ബെവ്കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം അന്വേഷണം നടത്തും. ഇതിനായി കൊല്ലം Read More…
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതൽ സബ് ഇൻസ്‌പെക്ടർമാർ (എസ്‌ഐമാർ) ഏറ്റെടുക്കും.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതൽ സബ് ഇൻസ്‌പെക്ടർമാർ (എസ്‌ഐമാർ) ഏറ്റെടുക്കും. പൊലീസിനെ കൂടുതൽ ജനകീയവും സേവനകേന്ദ്രിതവുമായി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തിരുവനന്തപുരത്ത് നിർവഹിക്കും.സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർമാർ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്‌എച്ച്ഒ) തുടരും. ഇന്ത്യയിൽ ആദ്യമായാണ് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഇത്തരമൊരു സമഗ്ര പൊലീസ് പരിഷ്‌കരണത്തിന് നേതൃത്വം Read More…
നിശ്ചിത സമയപരിധിക്കുള്ളില്‍ ആംബുലന്‍സ് എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കും.
നിശ്ചിത സമയപരിധിക്കുള്ളില്‍ ആംബുലന്‍സ് എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കും. അപകടസ്ഥലത്ത് എത്തിയ ആംബുലന്‍സ് പരിക്കേറ്റവരെ ഒരു മണിക്കൂറിനുള്ളില്‍ സമീപത്തെ ആശുപത്രിയിലെത്തിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും സമയപരിധി പാലിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ ചുമത്തും. ആംബുലന്‍സുകള്‍, ക്രെയിനുകള്‍, പട്രോളിങ് വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഓണ്‍-റോഡ് യൂണിറ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് NHAI പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. NHAIയുടെ കീഴിലുള്ള ഏകദേശം 50,000 കിലോമീറ്റര്‍ ദേശീയപാതയില്‍ 3,000ഓളം ആംബുലന്‍സുകളും 1,000ഓളം പട്രോളിങ് വാഹനങ്ങളും ക്രെയിനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. Read More…
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊച്ചി: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ (26) ആണ് മരിച്ചത്.എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അമൽ. നേരത്തെ കാസർകോട് പൂച്ചക്കാട് സ്വദേശിയായ യുവതിയെ കർണാടകയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രൻ്റെ മകൾ പി. അനുശ്രീ (25) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർണാടകയിലെ ഉൻസൂർ Read More…
പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകുന്നതിൽ കണ്ടക്ടർമാർക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി പി ജോൺ.
പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകുന്നതിൽ കണ്ടക്ടർമാർക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി പി ജോൺ. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകുന്നത് ഗൗരവമായി പരിഗണിക്കും. പ്രിയദർശിനി ബസിലെ തിരക്ക് നേരിടാൻ ക്യു സംവിധാനം കൊണ്ടുവരും. തിരക്കുള്ള ഇടങ്ങളിൽ ക്യു പാലിച്ച് കയറാൻ ശ്രമിക്കണം. KSRTC എം ഡിക്ക് നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന Read More…

