Blog

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

കൊച്ചി: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ (26) ആണ് മരിച്ചത്.
എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അമൽ. നേരത്തെ കാസർകോട് പൂച്ചക്കാട് സ്വദേശിയായ യുവതിയെ കർണാടകയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രൻ്റെ മകൾ പി. അനുശ്രീ (25) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർണാടകയിലെ ഉൻസൂർ ബ്രാഞ്ചിലെ ജീവനകാരിയായിരുന്നു അനുശ്രീ.
ഡിസംബർ 26 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. കാസർകോട് കാട്ടാമ്പള്ളി സ്വദേശിയായ 25കാരി അനുശ്രീ ചൊവ്വാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്. പ്രതിശ്രുത വരൻ അമലിനെ വീഡിയോ കോൾ വിളിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. ഇതിനു പിന്നാലെയാണ് അമലും ജീവനൊടുക്കിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു അമൽ. എസ്ബിഐ ജീവനക്കാരായ ഇരുവരും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. ഡ‍ിസംബർ 26ന് വിവാഹവും നിശ്ചയിച്ചിരുന്നതാണ്. ഇന്നലെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായെന്നാണ് സൂചന. ഇതിനു പിന്നാലെയാകും അനുശ്രീ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *