Blog

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ദുബായില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് തലശേരി സ്വദേശി നാട്ടില്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പനിയും ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടലും അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.ഇന്ന് പരിശോധനാഫലം വന്നപ്പോഴാണ് യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. Read More…

Blog

കേരളോത്സവം 2024.ആറ്റിങ്ങൽ നഗരസഭയുടെ കേരളോത്സവ ത്തിൽ വിവിധകലാമത്സരങ്ങളിൽ കലാനികേതൻ കലാകേന്ദ്രത്തിലെ കലാപ്രതിഭകൾകളായ അബിഷേകിനും, നവമിക്കും അംഗീകാരം. ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യപാരായണം, നാടൻപാട്ട്, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിലൂടെയാണ്, കലാതിലകവും, കലാപ്രതിഭാ പുരസ്‌കാരവും നേടിയത്.

Blog

ഇന്റർനാഷണൽ ഷോർട്ട് ഫിലിം,മ്യൂസിക്കൽ ആൽബം പുരസ്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഈവർഷത്തെ ഇന്റർനാഷണൽ ഷോർട്ട്ഫിലിം, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൽ മികച്ച ഗാനരചനക്കുള്ള പുരസ്ക്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു. കോഴിക്കോട്, കൈരളി തീയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നിർമ്മാതാവ് എം.എൻ ബാദുഷ പുരസ്ക്കാരം നൽകി. മലബാർ സൗഹൃദവേദി രക്ഷാധികാരിയും മുൻ എം.എൽ.എയുമായ പുരുഷൻ കടലുണ്ടി അധ്യക്ഷനായി. മാനാഞ്ചിറ, ഓപ്പൺ സ്ക്രീൻ തീയറ്ററിൽ മെയ്യ് മാസം 28, 29 തീയതികളിലാണ് മൽസരംനടന്നത്.നവോത്ഥാന Read More…

Blog

രാത്രി 10 മണിക്ക് ശേഷമുള്ള കലാപരിപാടികൾ നിർത്തിവയ്ക്കണം എന്ന നടപടിയിൽ പ്രതിഷേധിച്ച് എ സി എസ് സി യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിച്ചു. വയ്ക്കൽ മധു അധ്യക്ഷനായ ചടങ്ങ് പന്തളം ബാലൻ ഉദ്ഘാടനം നിർവഹിച്ചുവത്സൻ നിസ്സരി, അഷറഫ് മുഹമ്മദ്, ഷാജി സരിഗ, ബൈജു മണ്ണറ, ചിറക്കൽ സലിംകുമാർ ഷാജി, ബിജു കലാവേദി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

Blog

മലപ്പുറം. അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് പൊലീസുകാരന്‍ ജീവനൊടുക്കി,അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷത്തിലെന്ന് ആരോപണം. വയനാട് സ്വദേശി വിനീത്(36) ആണ് ഇന്നലെ രാത്രിയില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. തുടര്‍ച്ചയായ 45 ദിവസത്തോളം അവധിയില്ലാതെയാണ് വിനീത് ജോലി ചെയ്തത്. ഗര്‍ഭിണിയായ ഭാര്യയെയും മകനെയും കാണാത്തതിലുള്ള മാനസിക സംഘര്‍ഷമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ആയിരുന്നു മുപ്പത്തിമൂന്നുകാരനായ വിനീത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. അരീക്കോട് സായുധ പൊലീസ് ക്യാമ്പിലായിരുന്നു വിനീതിന് Read More…

Blog

പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൂടല്‍ മുറിഞ്ഞകല്ലില്‍ ആണ് അപകടം നടന്നത്. കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍ എന്നിവരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മലേഷ്യയില്‍ നിന്നെത്തിയ മകളെ കൂട്ടി മടങ്ങിവരവേ പുലര്‍ച്ചെ നാലേകാലോടെയാണ് അപകടമുണ്ടായത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Read More…

Blog

പാവപ്പെട്ട വീട്ടിലെ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം വേണം,,,സ്വകാര്യ കോളജ് മാനേജ്മെൻ്റുകൾ വൻ തുക ക്യാപ്പിറ്റേഷൻ ഫീ വാങ്ങി അഡ്മിഷൻ അട്ടിമറിക്കുന്നതായി മാധ്യമ പ്രവർത്തകൻ നൽകിയ ഹർജിയിൻമേൽക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസടക്കം ഒൻപത് പേർക്കെതിരെ വിജിലൻസ് കേസെടുക്കുവാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. നടപടിതേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ വിദ്യാഭ്യാസ കച്ചവടത്തിനെതിരേ കോടതിയെ സമീപിച്ചതോടെ സ്വകാര്യ കോളജ് മാനേജ്മെന്റ് നടത്തുന്ന കള്ളക്കളിക്കെതിരേ മാധ്യമ പ്രവർത്തകൻ നൽകിയ ഹർജിയിൽക്നാനായ സമുദായത്തിന്റെ മെത്രാപൊലീത്ത കുര്യായക്കോസ് Read More…

Blog

ചോദ്യപേപ്പർ ചോർച്ച നടപടി വേണമെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ : പൊതുപരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന തരത്തിൽ ചോദ്യപേപ്പർ ചോരുന്നത് കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആറ്റിങ്ങൽ ടൗൺ ബ്രാഞ്ച് സമ്മേളനം ആരോപിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അധ്യയനവർഷം അവസാനിക്കാറായിട്ടും മാറിയ പാഠപുസ്തകങ്ങളുടെ അധ്യാപക സഹായികൾ ഇതുവരെ തയ്യാറാക്കി വിതരണം ചെയ്യാൻ കഴിയാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണ്. ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്. വിനോദ് Read More…

Blog

കല്ലട ജലസേചന പദ്ധതിയുടെ തെ•ല-പരപ്പാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ശനിയാഴ്ച്ച പകല്‍ പതിനൊന്നുമണിയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദ്ദേശം. ഡാമിലെ ജലനിരപ്പ് ബ്ലൂ അലേര്‍ട്ട് ലെവല്‍ ആയ 113.74 കടന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള കണക്കനുസരിച്ച് 114.29 ആണ് ജലനിരപ്പ്.

Blog

ന്യൂഡെല്‍ഹി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി.പ്രതി ചെയ്ത കുറ്റകൃത്യം ഞെ‍ട്ടിപ്പിക്കുന്നതും ഗൗരവം വലുതെന്നും സുപ്രിംകോടതി. വിചാരണ വേഗത്തിൽ ആക്കണമെന്ന പ്രതിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതിവിധി ആശ്വാസകരം എന്ന് വന്ദനയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിന്റെ ജാമ്യം അപേക്ഷയിൽ സുപ്രധാന ഇടപെടലാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ജാമ്യ അപേക്ഷ പരിഗണിച്ച കോടതി Read More…