പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്രം വളരെ വലുതാണ്, ബസ് കാശു കൊടുക്കാൻ പോലും പലർക്കും കഴിയില്ല. രാഹുൽ ഗാന്ധിയുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രിയദർശിനി വന്നത്.

പ്രിയദർശിനി പോലെ മൂന്നു മേഖലകളിൽ ഇടപെടണം എന്നാണ് താൻ പറഞ്ഞത്.പൊതു ഗതാഗതം പൊതു വിദ്യാഭ്യാസം പൊതുജനാരോഗ്യം. സൗജന്യമല്ലാത്ത സ്കൂളുകളിലേക്ക് പോകൽ സ്ത്രീകളുടെ തീരുമാനമാണ്. ഇതാണ് താൻ പറഞ്ഞതെന്നും സി പി ജോൺ വ്യക്തമാക്കി. താൻ സ്ത്രീകൾക്ക് ഒപ്പം നിൽക്കുന്ന ആളാണ്. പ്രിയദർശനി പദ്ധതി വൻ വിജയമാണ് പദ്ധതിയുമായി മുന്നോട്ട് പോകും. സ്വകാര്യ ബസ്സുകാരുടെ പ്രശ്നം പരിഹരിക്കാനും ശ്രമം നടത്തുന്നുണ്ട്.താൻ തെറ്റായ പരാമർശം ഒന്നും നടത്തിയിട്ടില്ല. പ്രസംഗിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കും. എന്നെ നിങ്ങൾക്ക് അറിഞ്ഞൂടെ. തള്ളിക്കയറ്റം എന്ന വാക്ക് ഉപയോഗിക്കേണ്ടിയിരുന്നില്ലെന്ന് സി പി ജോൺ വ്യക്തമാക്കി. എല്ലാവരും ഞാൻ പറയുന്നത് സൂക്ഷ്മമായി നോക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇനി കൂടുതൽ ശ്രദ്ധയോടെ സംസാരിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി.

