Blog

അന്തരിച്ചു

കൂടിയാട്ടം കലാകാരന്‍ കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ മലപ്പുറം വണ്ടൂർ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ(58) അന്തരിച്ചു. സംസ്കാരം ഇന്ന് തിരുവനന്തപുരത്ത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള കലാമണ്ഡലം രവീന്ദ്രൻ വിദേശത്തും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർഗി, ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ‌ സ്മാരക കലാകേന്ദ്രം, തൃശൂർ ചാവക്കാട് അങ്കണം തിയറ്റർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഭാര്യ: വിജി രവീന്ദ്രൻ. മക്കൾ: അർജുൻ, അരവിന്ദ്. സഹോദരങ്ങൾ: പരേതയായ വിജയകുമാരി, Read More…

Blog

സാംസ്‌കാരിക സമ്മേളനം

മാമം,കുരിശ്ശിയോട്ഭഗവതി ക്ഷേത്രത്തിൽസാംസ്ക്കാരിക സമ്മേളനം നടന്നു. മാമം, കുരിശ്ശിയോട് ഭഗവതി ക്ഷേത്രത്തിലെ രേവതി മഹോൽസവത്തോടനുബന്ധിച്ച്സാംസ്ക്കാരികസമ്മേളനം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായി.ചടങ്ങിന്റെ ഭാഗമായി അവാർഡ് വിതരണം, ചികിൽസ ധനസഹായ വിതരണം എന്നിവ നടന്നു. വിവിധരംഗങ്ങളിലെ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.ഡോക്ടർ.എം.രവീന്ദ്രൻ നായർ മുഖ്യ അതിഥിയായി. ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത്വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻനായർ , കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ, സിനിമ സംവിധായകൻ സാജൻ, സീരിയൽ Read More…

Blog

തൂങ്ങിമരിച്ച നിലയിൽ

ആറ്റിങ്ങൽ ഊരുപൊയ്കയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഊരുപൊയ്ക വലിയവിള വീട്ടിൽ ബിനു സജിത ദമ്പതികളുടെ മൂത്തമകൾ സംഗീതയാണ് മ രണപ്പെട്ടത് ആറ്റിങ്ങൽ അവനവഞ്ചേരി ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് സംഗീത. മരണകാരണം വ്യക്തമല്ല പോലീസ് തുടർനടപടികൾ ആരംഭിച്ചു.

Blog

സി ബി ഐ സംഘം കേരളത്തിൽ എത്തി

തിരു.: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കുന്നതിന് ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് സിബിഐ സംഘം ആദ്യം ചെയ്യുക.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.മരണവുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ ബന്ധുക്കളിൽ നിന്നും മുൻഅന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. അന്വേഷണസംഘം കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി രേഖകൾ പരിശോധിക്കും.കേസിൽ Read More…

Blog

മൈക് ഒടിഞ്ഞു വീണു

കോട്ടയം:എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞുവീണു. ഇതേ തുടർന്ന് പ്രസംഗം അഞ്ച് മിനിറ്റോളം നേരം തടസ്സപ്പെട്ടു. മൈക്ക് നേരിയാക്കിയതിന് ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. വൈക്കത്ത് നടന്ന പരിപാടിയിലാണ് സംഭവം.മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മൈക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. സ്‌റ്റേജിലുണ്ടായിരുന്ന ജോസ് കെ മാണി’ മന്ത്രി വി എൻ വാസവനടക്കമുള്ളവർ ഓപറേറ്ററുടെ സഹായത്തോടെ മൈക്ക് ശരിയാക്കുകയായിരുന്നു.

Blog

പുരസ്‌കാരനിറവിൽ

നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം &ഡോക്യുമെന്ററി ഫെസ്റ്റിവലിൽ രണ്ടു പുരസ്കാരങ്ങൾ നേടി എ. കെ. നൗഷാദ് ശ്രദ്ധേയനായി. ജബ്ബാർ സഞ്ജീവി -വിഷവൈദ്യചികിത്സയുടെ നാലുതലമുറകൾ എന്ന ഡോക്യുമെന്ററിക്ക് മികച്ച സംവിധായക നുള്ള പുരസ്‌കാരവും ഹൃദയസങ്കീർത്തനം എന്ന ക്രിസ്തീയ ഡിവോഷണൽ സോങ്ങിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും നേടി. ഹൃദയസങ്കീർത്തനം ആലപിച്ചത് പ്രശസ്ത ഗായകൻ കെ. ജി. മാർക്കോസ് ആണ്.സംഗീതം നൽകിയത് ജി. കെ. ഹരീഷ്മണി ആണ്. ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ് ഉൾപ്പെട്ട Read More…

Blog

ഇതാണ് പ്രേമം

പ്രേമത്തിന് കണ്ണില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ ? പല സന്ദർഭങ്ങളിലും അത്സത്യമാണെന്ന് തോന്നറുണ്ട്. അങ്ങനെ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ ഒരു വിവാഹംനടന്നു. എൺപതുകാരനും മുപ്പത്തിനാലുകാരിയും തമ്മിൽ ആയിരുന്നു വിവാഹം.മഹാരാഷ്ട്രയിൽ നിന്നുള്ള ഷീല എന്ന മുപ്പത്തിനാലുകാരിയും മധ്യപ്രദേശിലെ മഗാരിയഗ്രാമത്തിൽ നിന്നുള്ള ബാലുറാമുമാണ് വിവാഹിതരായത്. ഇരുവരും തമ്മിൽപരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. പിന്നീട്, സൗഹൃദത്തിലാവുകയുംപ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.ബാലുറാം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആളാണ്. തന്റെ സുഹൃത്ത്വിഷ്ണു ഗുജ്ജറിന്റെ സഹായത്തോടെ നിരവധി തമാശ വീഡിയോകൾ Read More…

Blog

മരണപ്പെട്ടവർക്കും വോട്ട്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂര്‍ പ്രകാശ്. മണ്ഡലത്തിലെ 1,64,006 വോട്ടുകളില്‍ ഇരട്ടിപ്പുണ്ട്. അന്തിമ വോട്ടര്‍ പട്ടികയില്‍ പരമാവധി ആളുകളെ തിരുകി കയറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും അടൂര്‍ പ്രകാശ്.അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആരോപണം. 13,66,000 ത്തോളം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,64,006 വോട്ടുകളില്‍ ഇരട്ടിപ്പുണ്ടെന്ന് അടൂര്‍ പ്രകാശ്.ആകെ വോട്ടര്‍മാരില്‍ 8.32 ശതമാനംപേര്‍ക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിരുന്നു. Read More…

Blog

അറസ്റ്റിൽ

ഏഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം; പ്രതി അറസ്റ്റില്‍ ഏഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി തടയില്‍ വീട്ടില്‍ കുഞ്ഞുമോന്‍(46) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അതിജീവിതയുമായുള്ള പരിചയം മുതലെടുത്ത് ഞായറാഴ്ച ഉച്ചയോടെ മറ്റുള്ളവരുടെ ശ്രദ്ധ എത്താതിരുന്ന സമയം നോക്കി ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി ശാരീരിക അസ്വസ്ഥകള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും Read More…

Blog

ടിക്കറ്റ് ചോദിച്ചതിന്

തൃശൂർ: ടിക്കറ്റ് ചോദിച്ചതിന്‍റെ വൈരാഗ്യത്താൽ ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. അതിഥി തൊഴിലാളി രജനീകാന്താണ് ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. തൃശൂർ വെളപ്പായയിൽ വൈകീട്ട് ഏഴരയോടെയാണ് സംഭവം.ഒഡീഷ സ്വദേശിയും ഭിന്നശേഷിക്കാരനുമായ പ്രതിയെ പാലക്കാട് നിന്നു റെയ്ൽവേ പൊലീസ് പിടികൂടി. ടിടിഇയുടെ മൃതദേഹം മുളങ്കുന്നത്തുകാവ് റെയ്ൽവേ ഓവർബ്രിഡ്ജിന് സമീപം പാളത്തിൽ കണ്ടെത്തി. സമീപത്ത് Read More…