Blog

പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കില്‍ വോട്ടെണ്ണല്‍ നാല് മണിക്കൂർ പിന്നിടുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്ബൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച്‌ നിലവില്‍ 15352 വോട്ടുകള്‍ക്കാണ് രാഹുല്‍ മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്. ബിജെപി കോട്ടകള്‍ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്.

പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്ബോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലേക്കാണ് ബി ജെ പി വോട്ടുകള്‍ ചോർന്നത്. ഇതിനൊപ്പം തന്നെ കോണ്‍ഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും രാഹുല്‍ നിഷ്പ്രഭനാക്കി. സരിൻ നേടിയതിന്‍റെ ഇരട്ടി വോട്ടുകള്‍ നേടിയാണ് രാഹുലിന്‍റെ തേരോട്ടം.

പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുല്‍ കൃഷ്ണകുമാറിനെക്കാള്‍ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയില്‍ നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ 10291 വോട്ട് ലീഡാണ് രാഹുലിനുള്ളത്. വമ്ബൻ വിജയം രാഹുല്‍ ഉറപ്പാക്കിയതോടെ പാലക്കാട്ട് യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.

.

Leave a Reply

Your email address will not be published. Required fields are marked *