നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളും റിമാൻഡിൽ പത്തനംതിട്ട. നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളും റിമാൻഡിൽ. പ്രായം പരിഗണിച്ച് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കോടതിയിൽ നിന്നും ഇറക്കിയ പ്രതികൾക്ക് നേരെ എബിവിപി പ്രതിഷേധം.അതേസമയം അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും കഴിഞ്ഞദിവസം രാത്രിയാണ് അമ്മുവിന്റെ മരണത്തിൽ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ Read More…
Author: Kalanikethan Editor
ലക്ഷ്മിക്കുട്ടിയമ്മ ഇട്ടിയമ്മ നിര്യാതയായി കിഴുവിലം, കുന്നത്തു വീട്ടിൽ പരേതനായ ജനാർദ്ദനപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ ഇട്ടിയമ്മ (88) വാർദ്ധക്യ സഹജമായ അസുഖത്താൽ നവംബർ 21 വ്യാഴാഴ്ച സ്വവസതിയിൽ നിര്യാതയായി. സഞ്ചയനം 28 വ്യാഴം 8.30 ന് . ഫോൺ : 9539417505.
വലിയവിളമുക്ക് അയ്യപ്പ സേവസമിതിയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
കോടതി മുറ്റത്ത് വച്ച് അഭിഭാഷകന്റെ കഴുത്തറുത്ത് പ്രതി,,,, പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി,,,,, കോടതിയുടെ പുറത്തുവച്ച് ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ് കുമാർ (39) എന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവ ശേഷം ആനന്ദ് ഹൊസൂർ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ Read More…
കോടതിയുടെ പുറത്തുവച്ച് ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ് കുമാർ (39) എന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവ ശേഷം ആനന്ദ് ഹൊസൂർ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുഖത്തും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ കണ്ണനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Read More…
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല. ad 1 തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ അധ്യാപികയായെത്തിയത്. ഇന്ന് രാവിലെ ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദൻ വിദ്യാർത്ഥികളുടെ മുന്നില്‍വെച്ച് കൈയ്യില്‍ കരുതിയ കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. ആശുപത്രിയില്‍ Read More…
കൊച്ചി: ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്പാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കളമശ്ശേരിയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജെയ്സിയുടെ മകൾ കാനഡയിലാണ്. അമ്മയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളേയും പൊലീസിനേയും വിളിച്ചറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് ജെയ്സിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റുമായി Read More…
വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി (33) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു 56 ഒമ്പത് സിക്‌സറുകളാണ് മത്സരത്തില്‍ പായിച്ചത്. ഇതിലൊരു സിക്‌സ് മത്സരം കാണാനെത്തിയ യുവതിയുെട മുഖത്താണ് പതിച്ചത്. നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് മുഖത്ത് കൊണ്ടെതെന്നുള്ളതുകൊണ്ട് കൂടുതല്‍ പരിക്കുകളില്ലാതെ യുവതി രക്ഷപ്പെടുകയായിരുന്നു. വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് ഐസ്പാക്ക് വച്ചുകൊടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. യുവതിയോട് ശ്രദ്ധിക്കൂവെന്ന് സഞ്ജു നിര്‍ദേശിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നത്. Read More…
സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. രണ്ടു മാസത്തെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉല്‍സവബത്ത നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി റേഷന്‍ കട വ്യാപാരികള്‍ക്ക് വേതനം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സംഘടന നോട്ടീസ് നല്‍കി.

