ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി Read More…
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി ബാധകമാണ്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍,മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
നടി ഹണി റോസ് നല്കിയ പരാതിയില്‍ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്.തുടർച്ചയായി അശ്ലീല അധിക്ഷേപം നടത്തിയെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹണിയുടെ പരാതി. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പിന്തുണയ്ക്കുന്ന വിഭാഗവും ഹണി റോസിന് ഒപ്പം നില്‍ക്കുന്നവരും തമ്മിലുള്ള വാഗ്വാദം മുറുകുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ഹണി റോസിന് പിന്തുണയുമായി നടി മറീന മൈക്കിള്‍. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യാൻ പോയിട്ടുണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താറുണ്ടെന്നാണ് മറീന Read More…