വലിയവിളമുക്ക് അയ്യപ്പ സേവസമിതിയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.

അയ്യപ്പ സേവസമിതി യുടെ തീർഥാടന യാത്രയോട് അനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്‌ക്കാര സമർപ്പണത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ സുനിൽ കുമാർ നിർവഹിച്ചു. ഉദയൻ കലാനികേതൻ അധ്യക്ഷത വഹിച്ച ചടങ്ങ് സജീവ് സ്വാഗതം ആശംസിച്ചു ആശംസകൾ അറിയിച്ചുകൊണ്ട് മുദാക്കൽ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി സുജിത, പത്താം വാർഡ് മെമ്പർ ശ്രീമതി ബിന്ദു, ശ്രീമാൻ കൃഷ്ണൻകുട്ടി, കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ശ്രീ സജിൻ എന്നിവർ സംസാരിച്ചു, പൊയ്ക മുക്ക് അനിൽ നന്ദിയും പറഞ്ഞു.