Blog

സൈറൺ മുഴങ്ങും

പരീക്ഷണടിസ്ഥാനത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും….പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ…. തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ജൂൺ 11 ചൊവ്വാഴ്ച നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. Read More…

Blog

വെളിപ്പെടുത്തൽ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ട്വിസ്റ്റ്: ഭർത്താവിനെക്കുറിച്ച് ഉയർത്തിയ ആരോപണങ്ങൾ മുഴുവൻ കളവ് എന്ന് യുവതി; എല്ലാം ചെയ്തത് സ്വന്തം വീട്ടുകാർ നിർബന്ധിച്ചിട്ട് എന്നും തുറന്നുപറച്ചിൽ; യുവതിയുടെ വെളിപ്പെടുത്തലുകൾ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് രാഹുല്‍ തന്നെ മർദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. ”ഭർത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ Read More…

Blog

യുക്തിക്ക് നിരക്കാത്ത പ്രവൃത്തി

യുക്തിക്ക് നിരക്കാത്ത പ്രവൃത്തി ദിനങ്ങളുടെ വർദ്ധനവ് അനുവദിക്കില്ല : കെപിഎസ്ടിഎ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം 2009 പ്രകാരമുള്ള വിദ്യാഭ്യാസ ചട്ടങ്ങൾ 2012 മുതൽ കേരളത്തിൽ നിലവിൽ വന്നു. ഇതിൽ പ്രകാരം(1 മുതൽ 5 വരെ) LP യിൽ 800 പ്രവൃത്തി മണിക്കൂർ ,( 6 മുതൽ 8 വരെ )UP യിൽ ആയിരം പ്രവൃത്തി മണിക്കൂർ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ 1200 മണിക്കൂർ എന്നിങ്ങനെയാണ് പ്രവൃത്തിസമയം ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിൽ ഒരു ദിവസം അഞ്ചുമണിക്കൂറാണ് പ്രവർത്തന Read More…

Blog

പതിന്നാലാമത് വാർഷികാഘോഷം

ആറ്റിങ്ങൽ :പൊയ്ക്മുക്ക്, താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ പതിന്നാലാമത് പുന: പ്രതിഷ്ഠാ വാർഷികം നടന്നു മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ 14മത് പുനഃപ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ചു ഇന്ന് രാവിലെ നടന്ന ഗണപതി ഹോമവും, കലശപൂജയും ഐശ്വര്യ പൂജയും, വൈകുന്നേരം ഭഗവതി സേവ, കളമെഴുത്തും പാട്ടും തുടങ്ങിയ പൂജകളും നടന്നു.

Blog

പീഡനപരാതി

നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെത്തുടർന്നാണ് നടനെതിരെ കസബ പൊലീസ് കേസെടുത്തത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശം നല്‍കിയതിനെ തുടർന്നാണ് കസബ പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത് നടനെതിരെ കേസെടുത്തത്. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.

Blog

അറസ്റ്റിൽ

കൊല്ലം: ചിന്നക്കടയിലെ ഹോട്ടലില്‍ മധ്യവയസ്‌ക്കനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിലെ നാല് പ്രതികള്‍ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷഹനാസ് (25), പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 4-ല്‍ നാദിര്‍ഷാ(25), പള്ളിത്തോട്ടം, എച്ച് ആന്റ് സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 39-ല്‍ മന്‍സൂര്‍(23), പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷുഹൈബ് (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ Read More…

Blog

നേതൃസ്ഥാനത്തേക്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. ഐകകണ്‌ഠേനയാണ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയത്. ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിരവധി ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നയിച്ച രാഹുല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമാകണം എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊഴിലില്ലായ്മ, ഭരണഘടനാ സംരക്ഷണം, വിലക്കയറ്റം, അഗ്നിവീര്‍ അടക്കമുള്ള നിരവധി വിഷയങ്ങളാണ് രാഹുല്‍ പ്രചാരണ വേളയില്‍ ചര്‍ച്ചയാക്കിയത്. Read More…

Blog

ട്രോളിങ് നിരോധനം

ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനകാലയളവ്. മത്സ്യസമ്പത്ത് നിലനിറുത്തുന്നതിന് നടപ്പാലിക്കുന്ന നിരോധനത്തോട് ബന്ധപ്പെട്ട എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശിച്ചു. നീണ്ടകര പാലത്തിന് പടിഞ്ഞാറ്‌വശം, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധനമേഖലയില്‍ ഉള്‍പ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി, അഴീക്കല്‍ അഴിമുഖങ്ങളിലും ബാധകം. നീണ്ടകര തുറമുഖത്ത് ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ളവ Read More…

Blog

അപകടം

ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ അമിത വേഗതയിലെത്തിയ ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. മേലുകാവുമറ്റം ഒറ്റപ്ലാക്കൽ ജോബിൻ ആണ് മരിച്ചത്. പാക്കാപ്പുള്ളിവളവിന് താഴെ മറ്റൊരുവാഹനത്തെ മറികടന്ന് എത്തിയബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെമുൻചകങ്ങൾക്കടിയിൽകുടുങ്ങിയ യുവാവിനെനാട്ടുകാരും പോലീസും ചേർന്നാണ്പുറത്തെടുത്തത്. മേലുകാവ്പോലീസ് സ്ഥലത്തെത്തിമേൽനടപടികൾ സ്വീകരിച്ചു.

Blog

അപകടം

കൊട്ടാരക്കര: കൊട്ടാരക്കര വാളകത്ത് എംഎല്‍എ ജങ്ഷന് സമീപം അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 16 വയസുകാരിയായ മകള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജെയിംസ് ജോര്‍ജിന്റെയും ബിസ്മിയുടെയും മകള്‍ ആന്റിയ (16) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബിസ്‌നി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എം.സി. റോഡില്‍ വാളകം എംഎല്‍എ ജങ്ഷന് സമീപമായിരുന്നു Read More…