Blog

ഓണം കാർണിവൽ സമാപിച്ചു.

ഓണം കാർണിവൽ സമാപിച്ചു. ചെറുവള്ളിമുക്ക്, പഴവിളാകം ഫ്യൂഗോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ല് ഓണംകാർണിവൽ സംഘടിപ്പിച്ചു. സമാപനസമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ നസീം സമ്മാനവിതരണംനിർവഹിച്ചു.കൃഷ്ണനന്ദൻ അധ്യക്ഷനായി. സെക്രട്ടറി മിഥുൻ , ദേവപ്രിയ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻപാട്ട് അവതരണം നടന്നു.

Blog

സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് വെറുതെ വിട്ടത്. മറ്റു പ്രതികളായ മരക്കാർ (2-ാം പ്രതി), ഷംസുദ്ദീൻ (3-ാം പ്രതി), രാധാകൃഷ്ണൻ (5-ാം പ്രതി), അബൂബക്കർ (6-ാം പ്രതി), സിദ്ധിഖ് (7-ാം പ്രതി), ഉബൈദ് (8-ാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോൻ Read More…

Blog

ചേന്തി അനിലിനെതിരെ മുഖ്യമന്ത്രി.

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ഉദ്‌ഘാടനത്തിൽനിന്ന്‌ പിന്മാറിയതിന് പിന്നാലെ, തന്നെ വഴിയിൽ തടഞ്ഞ ഡിസിസി അം​ഗം ചേന്തി അനിലിന് ക്രിമിനൽ പശ്ചാത്തലമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണ് പരിപാടി നടത്തുന്നതെന്ന് പൊലീസ് റിപ്പോർട്ടുണ്ടായിരുന്നു. അതിനെ തുടർന്ന് പരിപാടി റദ്ദാക്കുന്നതായി അറിയിച്ചിരുന്നുവെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെമ്പഴന്തിയിലെ പരിപാടിക്ക് പോയിക്കൊണ്ടിക്കവെ പാർടി പ്രവർത്തകർ നിൽക്കുന്നത് കണ്ട് വഴിയിലിറങ്ങിയതാണ്. ആരും തന്നെ തടഞ്ഞില്ല. അപ്പോൾ ചേന്തി അനിൽ മോശമായി സംസാരിച്ചു. സംഘർഷം ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചത്. പൊലീസ് Read More…

Blog

മരിച്ച നിലയിൽ.

ടെക്സ്റ്റയിൽ ഉടമ ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര. കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ വർണ്ണം ടെക്സ്റ്റയിൽ ഉടമ കൊട്ടാരക്കര പുലമൺ തേജസ്‌ ഭവനിൽ വിനു ബേബി (51) നെയാണ് ഷോപ്പിന്റെ മൂന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര പോലീസ് എത്തി പ്രാരംഭ നടപടികൾ സ്വീകരിച്ചു മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്‍കാരം പിന്നീട്. ഭാര്യ : ജീന ( എം ജി എം സ്കൂൾ )മകൻ : ഫ്ലമിങ് ( വിദേശം )

Blog

ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ.

ശാസ്‌താംകോട്ട:വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവ എൻജിനിയറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.തിരുവനന്തപുരം പട്ടം 23 സെൻ്റ് മേരീസ് ലെയിനിൽ ബോബീനയാണ് (43) അറസ്റ്റിലായത്. ഇവരുടെ ഭർത്താവും പട്ടം സെൻ്റ് മേരീസ് ഹൈസ്കൂൾ അധ്യാപകനുമായ മനോജ് എബ്രഹാം (52),എറണാകുളത്ത് സ്ഥിരം താമസക്കാരനായ കൊട്ടാരക്കര വിളക്കുടി സ്വദേശി പ്രദീപ് കുമാർ (60) എന്നിവർ ഒളിവിലാണ്. തേവലക്കര പട്ടകടവ് സ്വദേശി യാഷിം ആണ് തട്ടിപ്പിനിരയായത്.പ്രദീപ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള നോർത്ത് കണക്ടഡ് ഗ്ലോബൽ ട്രാവത്സ് എന്ന സ്ഥാപനം Read More…

Blog

പുരസ്‌കാര സമർപ്പണം.

രാജാരവിവർമ്മ സാഹിത്യ പുരസ്‌കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു. കിളിമാനൂർ,പോങ്ങനാട് ആലപ്പാട് ജയകുമാർ സാംസ്കാരിക വേദിയുടെ പ്രഥമ രാജാരവിവർമ്മ കവിത സാഹിത്യ പുരസ്ക്കാരം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് കിളിമാനൂർ പാലസ് ട്രസ്റ്റ് പ്രസിഡന്റ് രാമവർമ്മ തമ്പുരാൻ സമ്മാനിച്ചു. പോങ്ങനാട് ഹൈസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വേദി ഭാരവാഹി എ.പി സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. കെ ഗിരിജ സ്വാഗതം പറഞ്ഞു.കഥാരചനക്ക് ഷാനവാസ് പോങ്ങനാട് , പത്രപ്രവർത്തന മേഖലയിൽ രതീഷ് അനിരുദ്ധൻ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. Read More…

Blog

കൊലയ്ക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ.

കൊലയ്ക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ ഇടപെട്ടു; ഓണത്തിനുള്ള വസ്ത്രം നൽകാൻ അഞ്ജനയെ വിളിച്ചുവരുത്തി കൊലപാതകം കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട കേസില്‍ ചുരുളഴിയുന്നില്ല. കൊലപാതകത്തിനു തലേദിവസവും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നതായും ഉല്ലാസവതികളായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന മൊഴി. കൊലപ്പെടുത്താന്‍ എത്തിയതെന്നറിയാതെ അനിലയെ ആന്‍ വീട്ടിലേക്ക് സ്വീകരിച്ചത് ഹൃദ്യമായെന്ന് ബന്ധുവിൻ്റെ വെളിപ്പെടുത്തൽ. മാസങ്ങള്‍ക്ക് മുമ്പ് വരെ യുവതികള്‍ ഒരേ അപാര്‍ട്‌മെന്റില്‍ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആന്‍ മേരി മാത്യു 10 Read More…

Blog

കേസ് അവസാനിപ്പിച്ചു.

സമാധി വിവാദം: നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. നെയ്യാറ്റിന്‍കര ഗോപന്റേത് കൊലപാതകം ആണെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലത്തില്‍ അടക്കം കൊലപാതകത്തിന്റെ സാധ്യതകള്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്തിമ റിപ്പോര്‍ട്ട് നെയ്യാറ്റിന്‍കര കോടതിയില്‍ Read More…

Blog

ചികിത്സാ പിഴവ്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. കൃത്യമായ ചികിത്സ ലഭിക്കാത്തതുമൂലം രോഗിയുടെ ജീവന്‍ നഷ്ടമായെന്നാണ് പരാതി. പക്ഷാഘാതത്തിന് ചികിത്സയ്ക്ക് എത്തിയ സുകുമാര പിള്ള (87) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്നാണ് സുകുമാര പിള്ള മരിച്ചതെന്ന് കുടുംബം ആരോപിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയാണ് സുകുമാരപിള്ള. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.ഈ മാസം 26 നാണ് സുകുമാരപിള്ളയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ Read More…

Blog

മെസ്സിയുടെ പേരിലെ തട്ടിപ്പ്.

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഫയല്‍ നിലവില്‍ ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടില്‍. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രി വി ഡി സതീശനാണ് ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത്. സമഗ്ര അന്വേഷണത്തിനാണ് അദ്ദേഹം ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവ നടന്നെന്ന് സൂചിപ്പിക്കുന്നതാണ് Read More…