Blog

പുരസ്‌കാര സമർപ്പണം.

രാജാരവിവർമ്മ സാഹിത്യ പുരസ്‌കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.

കിളിമാനൂർ,പോങ്ങനാട് ആലപ്പാട് ജയകുമാർ സാംസ്കാരിക വേദിയുടെ പ്രഥമ രാജാരവിവർമ്മ കവിത സാഹിത്യ പുരസ്ക്കാരം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് കിളിമാനൂർ പാലസ് ട്രസ്റ്റ് പ്രസിഡന്റ് രാമവർമ്മ തമ്പുരാൻ സമ്മാനിച്ചു. പോങ്ങനാട് ഹൈസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വേദി ഭാരവാഹി എ.പി സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. കെ ഗിരിജ സ്വാഗതം പറഞ്ഞു.
കഥാരചനക്ക് ഷാനവാസ് പോങ്ങനാട് , പത്രപ്രവർത്തന മേഖലയിൽ രതീഷ് അനിരുദ്ധൻ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ രഞ്ജിത്ത് വെള്ളല്ലൂർ, വിഷ്ണു കൽപ്പടക്കൽ
ടി. ആർ മനോജ് എസ്. സുധീർ, അനൂപ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *