കണ്ണൂർ: പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുഞ്ഞിനെ കൊന്നത് പിതാവിൻ്റെ സഹോദരൻ്റെ മകൾ 12 കാരി. തന്നോടുള്ള സ്നേഹം കുറഞ്ഞ് പോകുമെന്നുള്ള ചിന്തയിലാണ് ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് 12 കാരി പോലീസിനോട് പറഞ്ഞു. കുട്ടിയെ ജുനൈൽ ജസ്റ്റീസ് ബോഡിന് മുന്നിൽ ഹാജരാക്കും.തമിഴ്നാട് സ്വദേശികളായ മുത്തു – അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അഞ്ച് പേർ ഒരുമിച്ച് കിടന്നിരുന്ന മുറിയിൽ നിന്ന് രാത്രി 10 മണിയോടെ Read More…
Author: Kalanikethan Editor
കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്നത് ക്രൈം ഫോർ പാഷൻ എന്ന് വിശദീകരണവുമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. സംഭവം നടന്ന വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണത്തിലാണ് കമ്മീഷണർ ഇക്കാര്യം പറഞ്ഞത്. കൊല്ലം ഉളിയകോവിൽമാതൃകാ നഗർ 160 ൽ ജോർജ് ഗോമസിൻ്റെ വീട്ടിലാണ് ദാരുണ സംഭവങ്ങൾ അരങ്ങേറിയത്. വൈകിട്ട് 6.30തോടെ പർദ്ദ പോലൊരു വേഷം ധരിച്ച് സ്ത്രീയെന്ന് തോന്നിക്കു മാറ് ഒരാൾ വീടിന് സമീപത്ത് കൂടി നടന്നതായി പരിസരവാസികൾ പറയുന്നു. ഏഴ് Read More…
തിരുവനന്തപുരം. ഇടവയിൽ വൻ ചന്ദന വേട്ടപാലോട് ഫോറസ്റ്റ് റേഞ്ചിൽ നിന്നും 250 കിലോയോളം ചന്ദനവുമായി പ്രതി പിടിയിൽ.ചെറുപ്പുളശേരി സ്വദേശി മുഹമ്മദ് അലി പിടിയിലായത് തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ.കൊല്ലം കേന്ദ്രീകരിച്ച് ചന്ദനങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് ഒരിടത്ത് സൂക്ഷിച്ച ശേഷം മൊത്ത വ്യാപാരം നടത്തുക എന്നതായിരുന്നു പ്രതിയുടെ രീതി.
കൊല്ലം:കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്നു. ഉളിയകോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. ഫെബിൻ്റെ പിതാവ് ഗോമസിനും പരിക്കേറ്റു.കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് ഫെബിൻ. മുഖം മറച്ചെത്തിയ ആൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമണം നടത്തുകയായിരുന്നു. കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്ന സംഭവത്തിലെ പ്രതി തേജസ് രാജിൻ്റെ മൃതദേഹം കടപ്പാക്കടയ് ക്കടുത്ത് റെയിൽവേ പാളത്തിൽ കണ്ടെത്തി. കൊല്ലം ചവറ നീണ്ടകര സ്വദേശിയാണിയാൾ. ആത്മഹത്യ Read More…
റിപ്പോർട്ടർ: ഉദയൻ കലാ നികേതൻ ആറ്റിങ്ങൽ : നമ്പർ പ്ലേറ്റ് മറച്ച് ഫ്രെയിം പിടിപ്പിക്കുന്ന വണ്ടികൾ അധികാരികളുടെ മുന്നിലൂടെ കടന്നു പോകുമ്പോഴും നടപടി എടുക്കാതെ നിയമ പാലകർ. ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിലെ ഒരു ദൃശ്യം.
കോട്ടയം .പ്രതിയെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരന് കുത്തേറ്റു. എസ് എച്ച് മൗണ്ടിലാണ് പോലീസുകാരന് കുത്തേറ്റത്. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സുനുവിനാണ് കുത്തേറ്റത്. മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് സംഭവം.
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നാണ് തൊഴിൽ മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് Read More…
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ എന്ന 23 കാരിയാണ് പിടിയിലായത്. 12 വയസ്സുള്ള പെണ്‍കുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി.കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം പൊലീസിന് കൈമാറുകയും യുവതിക്കെതിരെ കേസെടുക്കുകയുമായിരുന്നു. Read More…
കൊച്ചി. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പതിനഞ്ചുകാരനെ രക്ഷിക്കാനായി നടന്നത് അതി സങ്കീര്‍ണ ശസ്ത്രക്രിയ. ഭിന്ന ശേഷിക്കാരനായ ബാലനെ മൂന്ന് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്ര ക്രിയയിലൂടെ രക്ഷിച്ചു. രണ്ടു ദിവസംമുമ്പ് തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ കൊളുത്താണ് ഡോക്ടർ മാരും ജീവ നക്കാരുമുൾ പ്പെടുന്ന സംഘം എൻ ഡോസ്കോപ്പി ശസ്ത്രക്രി യയിലൂടെ പുറത്തെടു ത്തത്. അത്യാഹിത വിഭാഗ ത്തിൽ ചികിത്സയ്ക്കെത്തിയ, ബു ദ്ധിപരമായ വെല്ലുവിളികൾ നേരിടു ന്ന 15 വയസ്സുകാരൻ്റെ തൊണ്ടയിൽ പ്ലാസ്റ്റിക് ഭാഗത്തോടുകൂടിയ ഇരുമ്പുകൊളുത്താണ് Read More…
വിദ്യാഭ്യാസശില്പ്പശാല സംഘടിപ്പിച്ചു കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ ടാഗൂർ കോളേജിൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. “വിദ്യാർത്ഥികളും സാമൂഹ്യ ജീവിതവും” എന്ന വിഷയത്തിൽ നടന്ന ശില്പ്പശാല കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.അഡ്വ.എ. റസൂൽഷാൻഅധ്യക്ഷനായി. കവിയും എഴുത്തുകാരനുമായ ബിനുവേലായുധൻ മുഖ്യപ്രഭാഷണം നടത്തി. സജിതിലകൻ വിഷയാവതരണം നടത്തി. അനിൽ സ്വാഗതം പറഞ്ഞു. ബിനുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സുനിൽ കുമാർ നന്ദിപറഞ്ഞു.

