തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ “വംശം” ത്തിന് തിരി തെളിഞ്ഞു തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ മൊഴി എന്ന സൂപ്പർ ഹിറ്റ് നാടകത്തിനു ശേഷം… സമിതിയുടെ രണ്ടാമത് നാടകം “വംശം” ത്തിന് ഇന്ന് രാവിലെ 8: 30 ന് ആലിയാട് ക്ഷേത്രത്തിൽ തിരി തെളിഞ്ഞു. പ്രശസ്ത നാടക സിനിമ സീരിയൽ താരം ശിവജി ഗുരുവായൂർ, മുഹാദ് വെമ്പായം സുരേഷ് ദിവാകരൻ, കണ്ണൂർ വസൂട്ടി, ദിലീപ് സിതാര, ഉമേഷ് അനുഗ്രഹ, അഡ്വ: സുധീർ, കടയ് ക്കാവൂർ അജയബോസ് തുടങ്ങിയർ Read More…
വാഗമൺ പുള്ളിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വൈകിട്ട് ഏഴേകാലോടെ പുള്ളിക്കാനം ഡി സി കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇരുപതിലധികം വിദ്യാർത്ഥികൾ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട എല്ലാവരെയും ഓടിയെത്തിയ നാടുകാർ രക്ഷപെടുത്തി വാഹനത്തിന് പുറത്തെത്തിച്ചു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് 35 അടിയോളം താഴേക്ക് പതിച്ചു. കോളേജിൻ്റെ തന്നെ കോമ്പൗണ്ടിലേക്കാണ് ബസ് Read More…
കണ്ണൂര്‍: പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന് രക്ഷിച്ച് യുവാക്കള്‍. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. റോഡ് സൈഡില്‍ വാഹനം നിര്‍ത്തി പച്ചക്കറി വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പരസ്പരം സംസാരിച്ച് നില്‍ക്കുകയായിരുന്നു യുവാക്കള്‍. ഇതേസമയം റോഡിന്റെ മറുവശത്ത് സൈക്കിളുമായി നില്ക്കുന്ന പെണ്‍കുട്ടി ചൂയിംഗ് വായില്‍ ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അല്പനേരത്തിനുള്ളില് ബുദ്ധിമുട്ട് തോന്നിയ പെണ്‍കുട്ടി യുവാക്കളുടെ സഹായം Read More…