17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മോട്ടിവേഷന്‍ സ്പീക്കർ പോക്സോ കേസിൽ അറസ്റ്റിൽ കണ്ണൂർ: കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മോട്ടിവേഷൽ സ്പീക്കർ പോക്സോ കേസിൽ അറസ്റ്റിലായി.മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കൂടിയായിരുന്നു പ്രതി. പ്രിൻസിപ്പലായി വിരമിച്ചശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് Read More…
ചേർത്തലയില്‍ ദളിത് പെണ്‍കുട്ടിക്ക് പട്ടാപ്പകല്‍ സിപിഎം പ്രവർത്തകന്റെയും സഹോദരന്റെയും ക്രൂര മർദ്ദനം. പെണ്‍കുട്ടിയുടെ സഹോദരങ്ങളെ മർദ്ദിച്ചതിന് പോലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇവർ പറയുന്നു. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രതികളുടെ പാർട്ടി ബന്ധം കാരണം പരാതി നല്‍കിയിട്ടും പോലീസ് ഇടപെടുന്നില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പൊതുജനമധ്യത്തില്‍ പരസ്യമായി സ്ത്രീത്വത്തെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തിട്ടും ഇടപെടാത്ത പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചേർത്തല താലൂക്കില്‍ തൈക്കാട്ടുശേരി Read More…
ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ട് വയസ്സുകാരന് ബക്കറ്റിലെ വെളളത്തിൽ വീണ് മരിച്ചു. തോട്ടിയാട് പള്ളി താഴയില്‍ ഹൗസില്‍ ജിന്‍സി-ടോം ദമ്പതികളുടെ മകന് ആക്സ്റ്റണ്‍ പി തോമസാണ് മരിച്ചത്. 20 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ബക്കറ്റിലേക്കാണ് കുഞ്ഞ് വീണത്.ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കുളിക്കാനായി കുളിമുറിയിലെ ബക്കറ്റിൽ വെള്ളം ശേഖരിച്ചിരുന്നു. ഇതിലേക്കാണ് കുഞ്ഞ് വീണത്. കണ്ടയുടന്‍ വീട്ടുകാർ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.