Blog

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് ഹരിത കേരള മിഷൻ പുരസ്കാരം.

ഹരിത കേരള മിഷന്റെ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൽ ആയ ‘ഒരു തൈ നടാം’ പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ മികച്ച വിദ്യാലയമായി അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തു. ഹരിത കേരള മിഷന്റെ ജനകീയ വൃക്ഷവത്കരണത്തിന്റെ ജില്ലാതല പ്രഖ്യാപനം നടത്താൻ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മികച്ച രീതിയിൽ പദ്ധതി പൂർത്തിയാക്കിയ സ്ഥാപനങ്ങളെ ആദരിച്ചത്. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഒരു തൈ നടാം പദ്ധതിയുടെ ഭാഗമായി ആയിരത്തോളം വൃക്ഷതൈകളാണ് സ്കൂളിൽ എത്തിച്ച് വിതരണം ചെയ്തത്. വർക്കല നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി പുരസ്കാരം വിതരണം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബി.പി. മുരളി, ഹരിത കേരള മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ സി. അശോക്, വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സ്മിത സുന്ദരേശൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *