Blog

ആശങ്കയിൽ

ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്ത സംഭവം..പക്ഷിപ്പനിമൂലം.. ആലപ്പുഴ മുഹമ്മയിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം.ഭോപ്പാൽ ലാബിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.മുഹമ്മ പഞ്ചായത്ത് നാലാം വാർ‌ഡിൽ കായിപ്പുറത്താണ് കഴിഞ്ഞ ദിവസം ചത്ത കാക്കകളെ കണ്ടെത്തിയത്.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കാക്കയുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കുകയായിരുന്നു.

Blog

കന്തസ്വാമിക്ക് മരണമില്ല

അടുത്ത ബല്ലിന് നാടകം ആരംഭിക്കും ; അരങ്ങിൽ കന്തസ്വാമിക്ക് മരണമില്ല കഥാപാത്രത്തിന് അനുസ്മരിക്കാൻ നാടക പ്രവർത്തകർ ഒത്തുചേർന്നു.തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സെക്കരക്കുടി പഞ്ചായത്തിലെ “ആളില്ലാഗ്രാമ “മെന്നറിയപ്പെടുന്ന മീനക്ഷിപുരം ഗ്രാമത്തിൽ ഒറ്റക്ക് ജീവിച്ച കന്തസ്വാമിയെ അനുസ്മരിക്കാനാണ് നാടക കലാകാരന്മാർ ഒത്തുകൂടിയത്.“ദി തീയറ്റർ ഗ്രൂപ്പ് ” സാംസ്ക്കാരിക സമിതി അംഗങ്ങൾ അവതരിപ്പിച്ച ” ചില നേരങ്ങളിൽ ചില മനുഷ്യർ ” എന്ന നാടകം കന്തസ്വാമിയുടെ ജീവിതമാണ്.ഇക്കഴിഞ്ഞ ആഴ്ച്ചയാണ് തൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിൽ ഇദ്ദേഹം അന്തരിച്ചത്. തങ്ങളവതരിപ്പിച്ച നാടകത്തിലെ കഥാനായകന്റെ Read More…

Blog

കൊലപാതകമെന്ന് എറണാകുളം പറവൂരില്‍ കത്രിക വയറ്റില്‍ കുത്തി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വടക്കേക്കര കുഞ്ഞിത്തൈയില്‍ താമസിക്കുന്ന പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശി നികത്തില്‍ സിബിനാണ് മരിച്ചത്. കൊല്ലപ്പെട്ട സിബിനും ഭാര്യയും തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ ഭാര്യ സിബിന്റെ വയറ്റില്‍ കത്രിക കൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ ഭാര്യ രമണി(38)യെ പൊലീസ് അറസ്റ്റ് ചെയ്തു.ഈ മാസം രണ്ടിനാണ് പറവൂർ കുഞ്ഞിത്തൈയിലെ വാടക വീട്ടില്‍ വെച്ച്‌ സിബിന് വയറ്റില്‍ കത്രികവെച്ച്‌ കുത്തേല്‍ക്കുന്നത്. തന്നോടുള്ള ദേഷ്യത്തില്‍ സിബിൻ ഭിത്തിയിലേക്ക് എറിഞ്ഞ കത്രിക താഴേക്ക് വന്ന് വയറ്റില്‍ കുത്തിക്കയറിയെന്നാണ് രമണി ബന്ധുക്കളോട് പറഞ്ഞത്.ആദ്യം പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിബിന് പിന്നീട് തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സിബിനും ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടറോടും പറഞ്ഞത് ഇതുതന്നെയാണ്.മുറിവ് ഗുരുതരമായതിനാല്‍ പറവൂർ ഗവ. ആശുപത്രി, എറണാകുളം മെഡിക്കല്‍ കോളേജ്, ആലുവയിലെ സ്വകാര്യ ആശുപത്രി, തൃശൂർ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. തൃതൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സിബിൻ മരിക്കുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ സിബിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തില്‍ സിബിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.സിബിനും രമണിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം ഉച്ചയോടെ വീട്ടിലെത്തിയ സിബിനും രമണിയുമായി വാക്കുതർക്കമുണ്ടായി. അതിനിടെ കയ്യില്‍ കിട്ടിയ കത്രിക എടുത്ത് സിബിൻ രമണിയെ അക്രമിക്കാനൊരുങ്ങി. രമണി മുറിയില്‍ കയറി വാതില്‍ അടയ്ക്കാൻ ശ്രമിച്ചെങ്കിലും സിബിൻ വാതില്‍ തള്ളിത്തുറന്നു. സിബിന്റെ കയ്യില്‍ നിന്ന് കത്രിക തട്ടിയെടുത്ത രമണി പ്രാണരക്ഷാർഥം സിബിന്റെ വയറ്റില്‍ ആഞ്ഞുകുത്തി. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് രമണിക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തത്.കത്രിക ഭിത്തിയില്‍ തട്ടിയ ശേഷം തെറിച്ച്‌ വയറില്‍ കൊണ്ടാല്‍ ഉണ്ടാകുന്നതരം മുറിവല്ലയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ഇതേ തുടർന്നാണ് പോലീസ് രമണിയെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സ്കൂള്‍ വിദ്യാർത്ഥികളായ രണ്ട് മക്കളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Blog

അനുശോചനം അറിയിച്ച് ഇന്ത്യ

കുവൈത്ത്: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 പേർ മലയാളികളാണെന്ന് പുതിയ വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ആകെ 49 പേർ മരിച്ചു.21 പേരെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ഷമീര്‍ (33) മരിച്ചതായി വിവരം ലഭിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് Read More…

Blog

ആത്മഹത്യ

പരപ്പനങ്ങാടി,,,, മലപ്പുറത്ത് വിദ്യാർഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്.പ്ലസ് വണ്ണിന് സീറ്റ്കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബംആരോപിച്ചു. പ്ലസ് വൺ പ്രവേശനത്തിനു വേണ്ടിയുള്ള രണ്ടാം അലോട്ട്മെന്റിലു സീറ്റ്ലഭിക്കാത്തതിൽ മനംനൊന്താണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബംപോലിസിനു നൽകിയ മൊഴിയിൽ പറയുന്നത്.പരപ്പനങ്ങാടി എസ്എംഎൻ എച്ച്എസ്എസിൽനിന്നാണ് എസ്എസ്എൽസിപരീക്ഷയിൽ വിജയിച്ചത്. ഇന്ന് രണ്ടാം അലോട്ട്മെന്റും പ്രസിദ്ധീകരിച്ചപ്പോഴുംവിദ്യാർഥിനിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സഹപാഠികൾക്ക് സീറ്റ് കിട്ടിയതിനാൽവിദ്യാർഥിനിക്ക് ഏറെ മനോവിഷമം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.ഇന്ന് വൈകീട്ട് അഞ്ചോടെയാണ് വീട്ടിലെ Read More…

Blog

നഷ്ടപരിഹാരം

കൊല്ലം: എടിഎമ്മില്‍ നിന്ന് ലഭിക്കാത്ത 10,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചെലവിനത്തില്‍ 5000 രൂപയും ഉള്‍പ്പെടെ 40,000 രൂപ ഉപഭോക്താവിന് നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി.കൊല്ലം പോലീസ് വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ വി. സുപ്രഭ 2019 ഏപ്രില്‍ 12-ന് ഇരവിപുരം കാനറാ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 20,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ 10,000 രൂപ മാത്രമാണ് ലഭിച്ചത്.ഇവരുടെ കൊല്ലം സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20,000 രൂപ കുറവ് ചെയ്യുകയും Read More…

Blog

ഗുരുതരപരുക്ക്

കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു..ഗുരുതര പരുക്ക്…. കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്.ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് ജയയെ മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകണമെന്നു പറഞ്ഞാണ് മൂവരും ഓട്ടോയിൽ കയറിയത്. കുഴുപ്പിള്ളിയിൽ നിന്നാണ് ഓട്ടോ വിളിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ Read More…

Blog

ഇ ഡി അന്വേഷണം

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം. നിർമാതാവ് ഷോണ്‍ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്യും. കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുക. നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കള്‍ക്കെതിരെ നേരത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോക്സോഫീസില്‍ 250 കോടി ലാഭമുണ്ടാക്കിയിട്ടും സിനിമയ്‌ക്ക് വേണ്ടി Read More…

Blog

അപകടം

തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം.പന്നിത്തടം നീണ്ടൂർ സ്വദേശി 35 വയസ്സുള്ള റസാക്കാണ് മരിച്ചത്. എരുമപ്പെട്ടി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയായിരുന്നു അപകടം. ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന വാഹനത്തെ കണ്ടുവെട്ടിച്ചതോടെ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് മറയുകയായിരുന്നുവെന്ന് പറയുന്നു. സ്കൂട്ടറിയാത്രിക്കൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.കുന്നംകുളം പോലീസ് സ്ഥലത്തെ മേൽ നടപടികൾ സ്വീകരിച്ചു.കുന്നംകുളം ദയ റോയൽ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോസ്റ്റ്മോർട്ട Read More…

Blog

സൈറൺ മുഴങ്ങും

പരീക്ഷണടിസ്ഥാനത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും….പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ…. തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ജൂൺ 11 ചൊവ്വാഴ്ച നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. Read More…