Blog

പ്രധാനമന്ത്രിയുടെ പി .എം കിസാൻ പദ്ധതിയുടെ P D F വാട്ട്സ്ആപ്പിൽ എത്തിയാൽ ഓപ്പൺ ചെയ്യരുത് പാമ്പാടി സ്വദേശിയായ മാധ്യമ പ്രവർത്തകൻ്റെ വാട്ട്സ്ആപ്പ് ഹാക്ക് ആയി ! ഹാക്കായ ഫോണിലെ കോൺടാക്റ്റ് നമ്പരുകളിലേക്ക് ഹാക്കർ മെസേജ് അയക്കുന്നു സൈബർ സെല്ലിൽ പരാതി നൽകി പാമ്പാടി സ്വദേശി

പാമ്പാടി :പ്രധാനമന്ത്രിയുടെ പി .എം കിസാൻ പദ്ധതിയുടെ P D F വാട്ട്സ്ആപ്പിൽ എത്തി ഓപ്പൺ ചെയ്ത പാമ്പാടി സ്വദേശിയായ മാധ്യമ പ്രവർത്തകൻ്റെ വാട്ട്സ്ആപ്പ് ഹാക്ക് ആയി ! ഹാക്കായ ഫോണിലെ കോൺടാക്റ്റ് നമ്പരുകളിലേക്ക് ഹാക്കർ നിരവധി തവണ മെസേജ് അയച്ചു ഇന്നലെ രാത്രിയായിരുന്നു സംഭവം
ഇദ്ധേഹത്തിൻ്റെ ഫോണിൽ എത്തിയ PM KISAN apk എന്ന 13 Mb സൈസ് ഉള്ള ഫയൽ ഓപ്പൺ ആക്കി തുടർന്ന് വാട്ട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെടുകയായിരുന്നു ഉടൻ തന്നെ ഇദ്ധേഹം വാട്ട്സ് ആപ്പ് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തു എങ്കിലും ഇതിലെ കോൺടാക്റ്റ് നമ്പരുകളിൽ നിന്നും ഇപ്പോഴും സന്ദേശം ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്
സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്

ഡിലീറ്റ് ചെയ്ത ഫോണിലെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഇപ്പോഴും സജീവമാണ്

ഇദ്ദേഹത്തിൻ്റെ കോൺടാക്റ്റ് നമ്പരിൽ ഉള്ളവർക്ക് സന്ദേശം എത്തുമ്പോൾ സ്വാഭാവികമായും ഇദ്ധേഹം തന്നെയാണ് അയച്ചത് എന്ന് കരുതി പലരും ഓപ്പൺ ചെയ്തിട്ട് ഉണ്ടാകും ,,
ഇത്തരം സന്ദേശങ്ങൾ കരുതി ഇരിക്കുക സർക്കാർ / കേന്ദ്ര സർക്കാർ ഔദ്ധോഗിക സൈറ്റിൽ നിന്നു മാത്രം വിവരങ്ങൾ ശേഖരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *