തിരുവനന്തപുരം: കർക്കടക വാവ് ദിനമായ ഇന്ന് കേരളത്തിലുടനീളമുള്ള കടൽത്തീരങ്ങളിലും നദിക്കരകളിലും പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിലും പിതൃതർപ്പണ ചടങ്ങുകൾ പുലർച്ചെ മുതൽ ആരംഭിച്ചു. തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ ശിവരാത്രി മണപ്പുറം, തിരുനാവായ, ചേലാമറ്റം തുടങ്ങിയ ഇടങ്ങളിൽ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മുതൽ തർപ്പണ ചടങ്ങുകൾ ഉച്ചവരെ നീണ്ടുനിൽക്കും.തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം, ആലുവ മണപ്പുറം, ചേലാമറ്റം, തിരുനാവായ തുടങ്ങിയ ബലിത്തറകളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ സുരക്ഷയും Read More…
മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ പരിഹാര ക്രിയകളും, പൂജകളും ആഗസ്റ്റ് 13, 14 തീയതികളിൽ. ആറ്റിങ്ങൽ :പൊയ്കമുക്ക്, പഞ്ചിയമ്മ ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കം ഏൽപ്പിച്ചുകൊണ്ട് കള്ളൻ ശ്രീ കോവിലിൽ പ്രവേശിച്ച സംഭവത്തെ തുടർന്ന് ക്ഷേത്രത്തിൽ അനിവാര്യമായി നടത്തേണ്ട പരിഹാര ക്രിയകൾ തന്ത്രിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 13 വ്യാഴം വൈകുന്നേരം 5 മണി മുതൽ 8 30 വരെയും ആഗസ്റ്റ് 14 വെള്ളി രാവിലെ 6 30 മുതൽ ഉച്ചയ്ക്ക് 12 വരെയും ക്ഷേത്രത്തിൽ ഭക്തി പുരസരം നടത്തുന്നതായി Read More…
പ്രതീക്ഷ ഫൗണ്ടേഷൻ പ്രതിഭകളെ അനുമോദിച്ചു. മുടപുരം: കോരാണി പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിക്കലും മോട്ടിവേഷൻ ക്ളാസും സംഘടിപ്പിച്ചു . പുകയിലത്തോപ്പ് ഡി.എ.എം യു.പി സ്കൂളിൽ നടന്ന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കോരാണി വിജു അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെയും എം.എൽ.എ മൊമെന്റോ സമ്മാനിച്ഛ് അനുമോദിച്ചു. ഡോ.സജിത് ശശി മോട്ടിവേഷൻ ക്ലസ്സെടുത്തു. ജി.ബിനു,അൽബയാൻ,അനിൽകുമാർ, ഡോ .ദിവ്യ സജിത്ത് , അഡ്വ.അജീഷ് കോരാണി,റഹിം Read More…
ഏഴ് വയസുകാരി അനുഭവിച്ച യാതന,അധ്യാപകരെത്തിയപ്പോള്‍ കണ്ടത്, പിന്നാലേ പിതാവും രണ്ടാനമ്മയും പിടിയില്‍. തിരുവനന്തപുരം: ഏഴ് വയസുകാരിയെ മുറിക്കുളളില്‍ പൂട്ടിയിടുകയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. ചാക്ക വയ്യാമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുധീര്‍ (46) ഇയാളൂടെ രണ്ടാമത്തെ ഭാര്യയും വെളളറട സ്വദേശിയുമായ ലിന്‍ഡമോള്‍ (34) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസമായി കുട്ടി സ്‌കൂളില്‍ വരാത്തതിനെ തുടര്‍ന്നു അധ്യാപകര്‍ കാരാളിയിലെ വീട്ടിലെത്തിയ നടത്തിയ അന്വേഷണത്തിലാണ് ഏഴ് Read More…
കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തില്‍ പരവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തീയണയ്ക്കാനോ വീടിനുള്ളിലേക്ക് പ്രവേശിക്കാനോ കഴിഞ്ഞില്ല. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയപ്പോഴേക്കും ഇരുവരും മരിച്ചു. മകള്‍ക്കൊപ്പമാണ് തങ്കമ്മ ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇടയാടിയിലെ സ്വന്തം വീട്ടില്‍ നിന്ന് ശിവദാസൻ Read More…
കൊച്ചി: ഡോ. എം കെ റാമിൻ്റെ അറസ്റ്റിൽ പൊലീസ് വീഴ്ചയുമായി ബന്ധപ്പെട്ട് സർക്കാനെ കുടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ‘അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി എനിക്കറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി’ എന്നും ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു. ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ച എന്ന് സർക്കാർ തന്നെ പറയുന്നു. ഡിവൈഎസ്പി ഗുരുതര വീഴ്ച വരുത്തിയിട്ട് അന്വേഷണം മാത്രം മതിയോ എന്ന് ചോദിച്ച കോടതി Read More…
കോഴിക്കോട്: ആനക്കൊമ്പ് കടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍. തിരുവനന്തപുരം വനം ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡിന്റെയും താമരശ്ശേരി റേഞ്ച് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. കോഴിക്കോട് കക്കോടി പാലത്തിന് സമീപത്ത് നിന്നുമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.കക്കോടി പാലത്ത് നൂര്‍ മന്‍സില്‍ അസീല്‍, താമരശ്ശേരി സ്വദേശി പരീത്, കോട്ടയം പാമ്പാടി സ്വദേശി കെ വി വിന്‍സന്റ്, കക്കോടി പാലത്ത് മുഹമ്മദ് റിഹാന്‍, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ദില്‍ഷാദ് എന്നിവരാണ് പിടിയിലായത്. Read More…
ഒടുക്കം കണ്ടെത്തി…. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു…. പിടിയിലായത് കണ്ണൂർ വനിത അഭിഭാഷയുടെ ഫ്ലാറ്റിൽ നിന്നും. നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ Read More…
പത്തനംതിട്ട: കോന്നി ആനപരിപാലന കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനന്‍ പിള്ള എന്ന പാപ്പാനാണ് കൊല്ലപ്പെട്ടത്. പ്രിയദര്‍ശിനി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. പ്രിയദര്‍ശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റിരുന്നു. അത് നോക്കാനായി എത്തിയതാണ് മോഹനന്‍. പിന്നാലെയാണ് ആന ഇയാളെ ആക്രമിച്ചത്. മോഹനന്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മീന എന്ന ആനയുടെ പാപ്പാനാണ് മോഹനന്‍.തേറ്റ കൊണ്ട് മോഹനൻ പിള്ളയെ പ്രിയദർശിനി കുത്തുകയായിരുന്നുവെന്ന് കോന്നി ബീറ്റ് ഫോറസ്റ്റ് ഓഫീസർ സൗമ്യേന്ദ്രകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. തങ്ങൾ ഉടൻ സ്ഥലത്തെത്തി. കോന്നി Read More…
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ് പരിശോധിച്ച ശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കുമെന്ന് കളക്ടര്‍ അറിയിച്ചു.സംഭവത്തില്‍ അന്വേഷണ ചുമതലയുള്ള കണ്ണൂര്‍ എഡിഎം പി എന്‍ പുരുഷോത്തമന്‍ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സൂപ്രണ്ട്, പയ്യന്നൂര്‍ തഹസീല്‍ദാര്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ രാജേഷിന്റെ Read More…




