മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ പരിഹാര ക്രിയകളും, പൂജകളും ആഗസ്റ്റ് 13, 14 തീയതികളിൽ.

ആറ്റിങ്ങൽ :പൊയ്കമുക്ക്, പഞ്ചിയമ്മ ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കം ഏൽപ്പിച്ചുകൊണ്ട് കള്ളൻ ശ്രീ കോവിലിൽ പ്രവേശിച്ച സംഭവത്തെ തുടർന്ന് ക്ഷേത്രത്തിൽ അനിവാര്യമായി നടത്തേണ്ട പരിഹാര ക്രിയകൾ തന്ത്രിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 13 വ്യാഴം വൈകുന്നേരം 5 മണി മുതൽ 8 30 വരെയും ആഗസ്റ്റ് 14 വെള്ളി രാവിലെ 6 30 മുതൽ ഉച്ചയ്ക്ക് 12 വരെയും ക്ഷേത്രത്തിൽ ഭക്തി പുരസരം നടത്തുന്നതായി അറിയിക്കുന്നു.

