പുഷ്പരാജൻ (73)വലിയവിളവീട്പൊയ്കമുക്ക്. ഇന്ന് വൈകുന്നേരം (07/01/25)4:50 നിര്യാതയായി. സംസ്ക്കാരം (08/01/25 വ്യാഴം രാവിലെ 9:30 ന്മക്കൾ :രഞ്ജു പി ആർസഞ്ജു പി ആർഅരുണ പി ആർ
പുസ്തക പ്രകാശനം നടന്നു. സജീദ്ഖാൻ പനവേലിൽ രചിച്ച സൊൽവതെല്ലാം ഉൺമൈ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. നോവലിസ്റ്റ് എം. മുകുന്ദൻ പ്രകാശനം നിർവ്വഹിച്ചു. കഥാകൃത്ത് കെ.പി.രാമനുണ്ണി ഏറ്റുവാങ്ങി. വ്യവസായ പ്രമുഖനായ ഡോ. എ.വി.അനൂപിൻ്റെ ജീവിതവും പ്രവർത്തനങ്ങളുമാണ് പുസ്തകത്തിലെ വിഷയം.ശിവഗിരിയിൽ നടന്ന ചടങ്ങിൽ കവികളായ പി.കെ.ഗോപി, മുരുകൻ കാട്ടാക്കട, മണമ്പൂർ രാജൻബാബു തുടങ്ങിയവർ പങ്കെടുത്തു. ഡോ. ടി.പി.ശ്രീനിവാസൻ്റെ അവതാരികയിൽ പുറത്തിറങ്ങിയ പുസ്തകം വേൾഡ് ക്ലാസ് പബ്ലിക്കേഷനാണ് പുറത്തിറക്കിയത്.
വയനാട്. മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവം കഴിഞ്ഞുപോയ യുവതിയുടെ ശരീരത്തിൽ നിന്ന് ലഭിച്ചത് തുണികഷണം. രണ്ടര മാസത്തിനു ശേഷമാണ് തുണി കഷ്ണം പുറത്തുവന്നത്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ഗൈനക്കോളജി ഡിപ്പാർട്ട്മെൻറ് ഡോക്ടറെക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തുവന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവിച്ചത്. വീട്ടിലേക്ക് മടങ്ങിയപ്പോൾ അസഹനീയമായ വേദനയുണ്ടായി എന്നാണ് യുവതി പറയുന്നത്. ദുർഗന്ധവും അനുഭവപ്പെട്ടു.വേദനയെത്തുടർന്ന് Read More…
റോഡ് മുറിച്ചു കടക്കുന്നതിനുള്ള പ്രയാസം മാറിയല്ലോ? ശിഖയോട് തിരക്കി മുഖ്യമന്ത്രി ‘റോഡ് മുറിച്ചു കടക്കുന്നതിനുള്ള പ്രയാസം മാറിയല്ലോ? സീബ്രാ ലൈനും ആയിട്ടുണ്ടല്ലോ?’ എന്ന് ശിഖയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി തിരക്കി. സന്തോഷത്തോടെ അതേ എന്നായിരുന്നു ഒൻപതാം ക്ലാസ്സുകാരി ശിഖയുടെ മറുപടി. സ്‌കൂളിന് മുന്നിലെ തിരക്കേറിയ റോഡിലെ സുരക്ഷാ പ്രശ്‌നങ്ങളും അത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കണ്ണൂർ കമ്പിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിഖ വിജിത്ത് സി എം വിത്ത് Read More…
ശബരിമല സ്വർണ്ണകൊള്ളയിൽ ഗൂഢാലോചന നടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയും, പങ്കജ് ഭണ്ഡാരി, ഗോവർദ്ധനും ചേർന്നെന്ന് SIT. വൻകവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ഗോവർദ്ധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സ്വർണ്ണ വ്യാപാരി ഗോവർധന് കവർച്ചയിൽ മുഖ്യ പങ്കെന്ന് എസ്.ഐ.ടി. എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് ഗോവർധൻ പണം കൈമാറിയതെന്നും എസ്.ഐ.ടി. പകരം പണം നൽകിയത് കവർച്ചയെന്ന് അറിഞ്ഞു കൊണ്ടു തന്നെ. ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് SIT നൽകിയ സത്യവാങ്മൂലത്തിലാണ് കണ്ടെത്തൽ.പങ്കജ് ഭണ്ഡാരിയിൽ നിന്നും സ്വർണ്ണം Read More…
കുടുംബസംഗമം സംഘടിപ്പിച്ചു. നാവായിക്കുളം, വെട്ടിയറ ചിന്ത ഗ്രന്ഥശാലകുടുംബസംഗമവുംപുതുവർഷ ആഘോഷവും നടത്തി.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഷാജി.ടി.എസ് അധ്യക്ഷനായി.സെക്രട്ടറി രാമചന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം റോയിലൻ നന്ദി പറഞ്ഞു. ബൈജു ഗ്രാമിക സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു..
സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക് ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ ഹയർ സെക്കൻഡറി കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനിയെ ഉടൻ തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. സ്കൂൾ സമയം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ വിദ്യാർത്ഥിനിക്ക് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഗുരുതര Read More…
ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷണം ചെയ്ത പ്രതി പിടിയിൽ. കടയ്ക്കോട് പാറവിള കോളനിയിൽ മാടൻ നടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ മോഹനൻ മകൻ വിനോദ് (37 )നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വില്പനയ്ക്കായി കൊണ്ടുവന്ന സാധനസാമഗ്രികൾ പരവൂർ കോട്ടുമ്മല്ലിന് അടുത്തുള്ള ആക്രി കടയിൽ നിന്നും പോലീസ് കണ്ടെടുത്തു. കല്ലമ്പലം എസ് എച്ച് ഒ ദീപു.ഡിയുടെ നിർദ്ദേശപ്രകാരം എസ് ഐ പ്രശാന്ത്, ഗ്രേഡ് എസ് ഐ സുനിൽകുമാർ എ Read More…
കോഴിക്കോട്: കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ലോറി ഡ്രൈവറായിരുന്ന വയനാട് സ്വദേശി കൃഷ്ണന്‍ മരിച്ചു. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.മൈസൂരുവില്‍ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ലോറിക്കിടയില്‍ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്കുന്ന് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്.ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ബിയര്‍ കുപ്പികള്‍ പൊട്ടി Read More…
ഡോക്ടർ രോഗിയുടെ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൻ വഴിത്തിരിവ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്ടർ ബൈസ്റ്റാൻഡറെ പീഡിപ്പിച്ചെന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. ഡോക്ടർ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അന്വേഷണത്തിൽ, പിജി ഡോക്ടറെന്ന് വ്യാജമായി പരിചയപ്പെടുത്തി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. കുറ്റിക്കാട്ടൂർ മയിലാംപറമ്ബ് നൗഷാദാണ് (27) അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാർത്ഥി എന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയുമായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ Read More…




