Blog

ഡ്രോൺ വളപ്രയോഗം

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം.

വെള്ളനാട് കാർഷികവിജ്ഞാൻ കേന്ദ്രം , പാറശ്ശാല ഫാർമർ പ്രൊഡ്യൂസർ കമ്പനി, മുദാക്കൽ കൃഷിഭവൻ, പിരപ്പമൺകാട് പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിക്കുള്ള ജൈവ വളമായ “സമ്പൂർണ്ണ ” പിരപ്പമൺകാട് പാടശേഖരത്തിൽ “ഡ്രോൺ” ഉപയോഗിച്ച് സ്പ്രേ ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു. ദീർഘകാലം തരിശായി കിടന്ന വിശാലമായ പാടശേഖരം വീണ്ടെടുത്ത് രണ്ട് തവണ കൃഷി ലാഭകരമായും വിജയകരമായും നടത്തിയതിനുശേഷം, മൂന്നാം തവണത്തെ കൃഷിയിൽ ആധുനിക യന്ത്രവൽകൃത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് പാടശേഖരസമിതി .
ഡ്രോൺ വളപ്രയോഗത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് നിർവഹിച്ചു . മുദാക്കൽ പഞ്ചായത്ത് കൃഷി ഓഫീസർ ജാസ്മി, കൃഷി അസിസ്റ്റന്റ് ജസീം , പാടശേഖര സമിതി പ്രസിഡന്റ് സാബു . സെക്രട്ടറി അൻഫാർ , ഖജാൻജി രാജേന്ദ്രൻ നായർ , പാടശേഖരസൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ , കൺവീനർ ബിജു മാറ്റാടിയിൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *