Blog

മിനിമാരത്തോൺ

ആറ്റിങ്ങൽ: സൺസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെയും ആൾ കേരള ഫ്ലെഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെയും പ്രചാരണാർത്ഥം മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. നവംബർ 6ന് രാവിലെ 7ന് ചിറയിൻകീഴ് ശാർക്കര നിന്നും ആരംഭിച്ച് ആറ്റിങ്ങൽ കച്ചേരി നടയിൽ സമാപിക്കും. 8 കിലോമീറ്റർ ദൈർഘ്യമുള്ള മിനി മാരത്തോൺ വി.ജോയ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 എന്ന നിരക്കിൽ ക്യാഷ് പ്രൈസും ആദ്യം ഫിനിഷ് ചെയ്യുന്നു 50 പേർക്ക് മെഡലുകൾ നൽകി അനുമോദിക്കും. എൻട്രി ഫീസ് ഇല്ല. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 7593995056, 8907254177 നമ്പരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടത് ആണ്.

Leave a Reply

Your email address will not be published. Required fields are marked *