33 മത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെ വരവേൽ ക്കുന്നതിനും,ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ മാസം 27ആം തീയതി രാവിലെ 9 30ന് ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സംഘടിപ്പിച്ചു. മുഖ്യാതിഥി ആയിരുന്നത് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും, ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡൻ്റുമായ ശ്രീ.എസ്. രാജേന്ദ്രൻ ആയിരുന്നു.ആധുനിക യുഗത്തിൽ ജാതി മത വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ് എന്നും ഒളിമ്പിക്സിന്റെ ചരിത്രവും അദ്ദേഹം കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു. തുടർന്ന് ഒളിമ്പിക്സ് ദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തുകൊണ്ട് അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു. ദീപശിഖ കൊളുത്തിവാർഡ് മെമ്പർ ബിന്ദു കുട്ടികളുമൊത്ത് നടത്തിയ ദീപശിഖാ റാലി അത്യന്തം ഹൃദയഹാരിയായിരുന്നു ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന് കൃതജ്ഞത പറഞ്ഞത് മദർ പി ടി എ പ്രസിഡന്റ് smt.അനിതകുമാരി ആയിരുന്നു.
Related Articles
പ്രക്ഷോഭത്തിലേക്ക്
വ്യാപാരി വ്യവസായി ഏകോപനസമിതിചിറയിൻകീഴ് യുണിറ്റ്. “കടയടച്ച് വ്യാപാരികളുടെപ്രതിഷേധ ധർണ്ണ” ചിറയിൻകീഴ് മേൽപ്പാലമാണത്തിന്റെ പണിയുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാനത്ത് നിന്നുള്ള കടുത്ത ജനദ്രോഹ അവഗണനയ്ക്കും മെല്ലെപ്പോക്കിനുമെതിരെസമൂഹവും ചിറയിൻകീഴ് നിവാസികളും സംയുക്തമായി ഒന്നടങ്കം ശക്തമായി
ഇളമ്പ ഗവ: HSS. ലെ HSS വിഭാഗം സ്കൗട്ട് യൂണിറ്റിൻ്റെ നേത്വത്തിൽ “Plastic free community, ” പ്രവർത്തനത്തിൻ്റെ ഭാഗമായി വെള്ളാണിക്കൽ പാറയിലെയും പരിസരത്തിലെയും പ്ലാസ്റ്റിക്ക് ശേഖരണ പ്രവർത്തനം തുടങ്ങി.ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ അവർകൾ ന പ്രവർത്തനം ഉത്ഘാടനം ചെയ്തു.യുണിറ്റ് അംഗങ്ങൾ വളണ്ടിയർമാർ മികച്ച പ്രകടനം കാഴ്ച വച്ചു. പ്ലാസ്റ്റിക് നിർമാർജനത്തിന് School PTA പ്രസിഡൻ്റ് Sri Subash Principal-Smt Beenakumari ,Scout Master Sri Ajeendran , Carrier Convenor Read More…
വിമർശനം
കൊച്ചി:നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ പ്രതിരോധിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിന് അപമാനവുമാണെന്ന് സാന്ദ്ര വിമർശിച്ചു.രഞ്ജിത്തിനെ മഹാപ്രതിഭ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി രാജിവെക്കണം. സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തോട് നോക്കി പല്ലിളിക്കുന്നു. ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാപ്രതിഭ പൊതുസമൂഹത്തിന് മുന്നിൽ Read More…

