വയനാട് ജില്ലയിലെ വിവിധ മേഖലകളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്ബതിനായിരുന്നു സംഭവം. റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. അമ്ബലവയല്‍ വില്ലേജിലെ ആർ.എ.ആർ.എസ്, മാങ്കോമ്ബ്, നെന്മേനി വില്ലേജിലെ അമ്ബുകുത്തി മാളിക, പടിപറമ്ബ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാൻ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി Read More…
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ നിർണായക തെളിവായ ദൃശ്യങ്ങൾ പകർത്തിയ 17 കാരനായ ആര്യനിൽ നിന്നും പിതാവിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വിമാനത്താവളത്തിൽ നിന്ന് പറന്നു പൊങ്ങി വിമാനം നിയന്ത്രണം വിട്ട് മറിയുന്ന ദൃശ്യങ്ങൾ ടെറസിന് മുകളിൽ നിന്നാണ് ആര്യൻ പകർത്തിയത്. നിലവിൽ ആര്യൻ ഗ്രാമത്തിലേക്ക് മടങ്ങി. പൊലീസ് വിളിപ്പിച്ചെന്നും വിശദമായി കാര്യങ്ങൾ പറഞ്ഞെന്നും ആര്യൻറെ പിതാവ് മഗാൻ സിംഗ് പറഞ്ഞു. മകനെയും തന്നെയും പൊലീസ് വിളിപ്പിച്ചിരുന്നുവെന്ന് വിമാന അപകടം ദൃശ്യങ്ങൾ പകർത്തിയ ആര്യന്റെ പിതാവ് Read More…
ഇടുക്കി അടിമാലി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമാണം നടത്തിയത് മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ ഉത്തരവ് മറികടന്ന് അനധികൃതമായിട്ടെന്ന് കണ്ടെത്തി. സ്റ്റോപ്പ് മെമ്മോ അവഗണിച്ചുകൊണ്ടായിരുന്നു നിർമാണം നടത്തിയിരുന്നത്. നിർമാണം നടന്നാൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. വില്ലേജ് ഓഫീസർ പൂട്ടി സീൽ വെച്ച കെട്ടിടത്തിൽ അനുമതി ഇല്ലാതെ വീണ്ടും നിർമ്മാണം പുരോഗമിക്കവെയാണ് അപകടം ഉണ്ടായത്കെട്ടിടത്തിന്റെ ഉടമയായ എറണാകുളം കുമ്പങ്ങി സ്വദേശി ഷെറിനെതിരെ നടപടി Read More…