Blog

ശിവകൃഷ്ണ ക്ഷേത്രം

ശിവകൃഷ്ണ ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞം ആരംഭിച്ചു

മുടപുരം:ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ആരംഭിച്ചു.വൈകുന്നേരം 6 ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഭദ്രദീപം കൊളുത്തി .തുടർന്ന് ശിവഗിരിമഠം താന്ത്രികാചാര്യൻ ശിവനാരായണ തീർത്ഥ മാഹാത്മ്യ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എൻ.സിൻകുമാർ അധ്യക്ഷത വഹിച്ചു. യജ്ഞാചാര്യൻ ഡോ.വേദശ്രീ മണികണ്ഠൻ പള്ളിക്കൽ ദേവി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി ഡോ.ബി.സീരപാണി , ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവന ചന്ദ്രൻ എന്നിവർ സംസാരിച്ചു.ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എസ്.മോഹൻകുമാർ സ്വാഗതവും ചെയർമാൻ എസ്.കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരികാരികളായ എസ്.മണി,എൻ.സുഗുണൻ,കെ.കെ.ആനന്ദത്ത് ,റ്റി.വി .സുരേന്ദ്രൻ വൈദ്യൻ , ക്ഷേത്രം ട്രസ്റ്റ് കൺവീനർ കെ.ആർ.ദിലീപ് ,ട്രഷറർ ആർ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. യജ്ഞത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (വ്യാഴം ) രാവിലെ 5 .45 ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ,9 .30 ന് മഹാ മൃതുഞ്ജയ ഹോമം ,10 .30 ന് കനകധാരാ ഹോമം , ഉച്ചയ്ക്ക് 12 .15 ന് പ്രസാദംഊട്ട് ,വൈകിട്ട് 5 .30 ന് ഉമാമഹേശ്വര പൂജ ,ശ്രീ രുദ്ര പൂജ ,6 .30 ന് ദീപാരാധന ,ഭജന,ആചാര്യ പ്രഭാഷണം ,മംഗളാരതി.

Leave a Reply

Your email address will not be published. Required fields are marked *