Blog

നൂറ്റാണ്ടിന്റെ നിറവിൽ

നാട്ടിന് അക്ഷര വെളിച്ചം പകർന്ന വിദ്യാലയ മുത്തശ്ശി നൂറ്റാണ്ടിന്റെ നിറവിലേക്ക് എത്തുന്നു. ഇളമ്പ എൽ.പി.സ്കൂളിന് തൊണ്ണൂറ്റിഒൻപത് വയസ് തികയുന്നു.
നൂറാം വയസ്സിലേക്ക് 2 കടക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും നിരവധി പേരാണ് ജീവിതത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്. നൂറാണ്ടിലേക്കെത്തുന്ന വിദ്യാലയത്തിൽ ഇപ്പോൾ നിരവധി വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണത്തിലും ഈ വിദ്യാലയം ഏറെ മെച്ചപ്പെട്ട നിലയിലാണ്. പഠനപ്രവർത്തനങ്ങൾക്ക്ഒപ്പംഒട്ടേറെപാഠ്യതപ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ മുൻ നിർത്തി ഒട്ടേറെ പ്രോൽസാഹനങ്ങൾ അധ്യാപകരും പി.ടി.എ യും ചേർന്ന് നൽകി വരുന്നുണ്ട്.

സ്കൂളിന്റെ 99 ആമത് വാർഷികാഘോഷത്തോടനുബന്ധിച്ച് വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി ഏറെയാകും വരെ നീണ്ടുനിന്നു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യംതെളിയിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ക്യാഷ് അവാർഡുകളും എൻഡോമെന്റുകളും വിതരണം ചെയ്തുവിദ്യാലയത്തിലെ കുട്ടികൾക്ക് പുറമേ പൂർവ്വ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ സമീപത്തുള്ള കലാകാരന്മാർ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.വാർഷികാഘോഷ പരിപാടികൾ പ്രശസ്ത കവിയുംഗാന രചയിതാവുമായ കുന്നുംപുറം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻപ്രധാമാധ്യാപികമാരായ ജയശ്രീ റീന ബിആർസി കോഡിനേറ്റർ ഷിബിന, എസ്എം സി വൈസ് ചെയർമാൻ ജോയ് എം പി ടി എ പ്രസിഡന്റ് അനിത എന്നിവർ സംസാരിച്ചു എസ് എം സി ചെയർമാൻ സന്തോഷ് കണ്ണങ്കര അധ്യക്ഷനായി സ്കൂൾ പ്രഥമ അധ്യാപകൻ വി സുഭാഷ് സ്വാഗതവും അധ്യാപിക അശ്വതി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *