മുടപുരം ഗവണ്മെന്റ് യു.പി സ്കൂളിൽ വർണക്കൂടാരം നിർമ്മാണോദ്ഘാടനം മുടപുരം : മുടപുരം ഗവണ്മെന്റ് യു.പി സ്കൂളിലെ പ്രീ പ്രൈമറിയിൽ നിർമ്മിക്കുന്ന വർണക്കൂടാരത്തിന്റെ നിർമ്മാണോദ്ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് ബീന.സി.ആർ ,മുൻ എസ്.എം.സി ചെയർമാൻ ഡി.ബാബുരാജ്,മുൻ പി.ടി.എ പ്രസിഡന്റ് സജിതൻ .ബി.എസ് ,എസ്.എം.സി വൈസ് ചെയർമാൻ ഹിമാ രാജ്.പി.ആർ,പി.ടി.എ പ്രസിഡന്റ് അനു .എം ,പ്രീ പ്രൈമറി അദ്ധ്യാപിക ശ്രീലത .എസ് എന്നിവർ സംസാരിച്ചു. 10 Read More…
നിലമ്പൂർ: കണ്ടിലപ്പാറ സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ മാനവേദന് സ്കൂളിലെ വിദ്യാര്‍ഥി അഖില (17) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകീട്ട് മൂന്നു മണി മുതല്‍ അഖിലയെ കാണാനില്ലായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് അര്‍ധരാത്രിയോടെ പെണ്‍കുട്ടിയെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴകൾ കെട്ടാൻ Read More…
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ നാളെ പ്രഖ്യാപിക്കും. വെബ്സൈറ്റുകള്‍ എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ Read More…