Blog

ഗണേശ ഉൽസവം
ആറ്റിങ്ങൽ:വിനായക ചതുർത്ഥിയോടനുബന്ധിചച് ശിവസേന ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഗണേശ ഉൽസവതതിന് ഇന്ന് സമാപനം. ആറ്റിങ്ങൽ വർക്കല കിളിമാനൂർ , വർക്കല, എന്നീ മേഖലകളിൽ നിന്നുള്ള ഗണേശ ഘോഷയാത്ര ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ എത്തിച്ചേർന്നു ഒരുമിച്ച് നിരയായി പഴവങ്ങാടി ക്ഷേത്രത്തിൽ എത്തി വിശേഷ പൂജക്ക് ശേഷം ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. ശിവസേന ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് കെപി അനിൽ കുമാർ, മണ്ഡലം സെക്രട്ടറി പ്രസന്ന കുമാർ, സോമൻ, കൊല്ലം ജില്ല പ്രസിഡന്റ് ശശികുമാർ, ഗണേശ ഉൽസവ ട്രസ്റ്റ് വർക്കല മണ്ഡലം ചെയർമാൻ അഡ്വ ഗിരിരാജ്, ശിവസേന വർക്കല മണ്ഡലം കമ്മറ്റി പ്രസിഡന്റ് അജിത്ത് സിംഗ്, സെക്രട്ടറി ഹറോഷ് തുടങ്ങിയവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *