Blog

വാർഷികാഘോഷം നടന്നു.

നഗരൂർ, കൊടുവഴന്നൂർ പ്രതിഭാ ലൈബ്രറിവാർഷികവും ഓണാഘോഷവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ജി.വിജയകുമാർ അധ്യക്ഷനായി. വിദ്യാർത്ഥി പ്രതിഭകളെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. നഗരൂർ എസ്.എച്ച്. ഒ ജെ. അജയൻ സമ്മാനവിതരണം നടത്തി. മോഹനൻ നായർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി സിനു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജി പ്രസാദ്, ടി.വി. ബീന, വിജയകുമാർ .കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *