Blog

അരങ്ങൊരുങ്ങി.

രാവണൻ്റെ ജീവിതത്തിന് അരങ്ങൊരുക്കി അനശ്വര

   അനശ്വരയുടെ സുവർണ്ണജൂബിലി നാടകമായ രാവണൻ്റെ ഉദ്ഘാടനം നടന്നു.കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.ആർ മഹേഷ് എം.എൽ. എ ഉദ്ഘാടനം ചെയ്തു.നാടകരചയിതാവ് ഫ്രാൻസിസ് ടി.മാവേലിക്കര അധ്യക്ഷനായി. സന്ധ്യരാജേന്ദ്രൻ,ശശികുമാർ,

വൽസൻ നിസരി,
രാധാകൃഷണൻകുന്നുംപുറം തുടങ്ങിയവർ പങ്കെടുത്തു.
അനശ്വരയുടെ സുവർണ്ണ ജൂബിലി നാടകമായ രാവണൻ്റെരചന നിർവ്വഹിച്ചിരിക്കുന്നത് ഫ്രാൻസിസ്. ടി. മാവേലിക്കരയാണ്. സംവിധാനം വൽസൻ നിസരി. നിർമ്മാണം അനു വാസുദേവ്, രംഗപടം ആർട്ടിസ്റ്റ് സുജാതനാണ്,ഗാനരചന രാധാകൃഷ്ണൻ കുന്നുംപുറവും സംഗീതം അഞ്ചൽ ഉദയകുമാറുമാണ്.രാമായണ കാലഘട്ടവും രാവണൻ്റെ സംഘർഷഭരിതമായ ജീവിതവുമാണ് ഈ നാടകത്തിലൂടെ അരങ്ങിൽ പുനർജ്ജനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *