ശാസ്താംകോട്ട (കൊല്ലം):ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ കൊട്ടാരക്കര
പൂയപ്പള്ളി സ്വദേശികളായ പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ സുരേഷ് ബാവുവിൻ്റെയും അർച്ചനയുടെയും മകൾ ദേവനന്ദ (17),അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ മുൻ വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ്
നൗഷാദിൻ്റെയും കോട്ടയം പെതുമരാമത്ത് വകുപ്പ് എ.ഇ സാഹിറാ ബീഗത്തിൻ്റെയും മകൻ സബിൻഷാ(16) എന്നിവരാണ് മരിച്ചത്.അടുത്തടുത്ത പ്രദേശങ്ങളിലാണ് ഇരുവരുടെയും വീടുകൾ സ്ഥിതി ചെയ്യുന്നത്.ഓടനാവട്ടം
കെ.ആർ.ജി.പി.എം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ദേവനന്ദയും സഹിൻഷായും ഏറെ നാളായി പ്രണയത്തിലായിരുന്നുവത്രേ.വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട ഇവരുടെ പ്രണയത്തെ വീട്ടുകാർ എതിർത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അതിനിടെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ സബിൻഷായുടെ മൃതദ്ദേഹം വെള്ളിയാഴ്ച ഖബറടക്കി.ദേവനന്ദയുടെ മൃതദ്ദേഹം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്ക്കരിക്കും.വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ സമീപവാസിയായ വീട്ടമ്മയാണ് ദേവനന്ദയുടെ മൃതദേഹം കായൽക്കരയോട് ചേർന്നും സബിൻ ഷായുടെ മൃതദ്ദേഹം കായലിൽ പൊങ്ങിയ നിലയിലും കണ്ടെത്തിയത്.ഉടൻ തന്നെ ശാസ്താംകോട്ട പൊലീസ് എത്തി മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പിന്നീട് ഇരുവരുടെയും ബന്ധുക്കളും പൂയപ്പള്ളി പൊലീസും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.വ്യാഴാഴ്ച മുതൽ ഇരുവരെയും വീടുകളിൽ നിന്നും കാണാതായിരുന്നു.ദേവനന്ദയും സബിൻഷായും.ദേവഹർഷൻ ദേവനന്ദയുടെ സഹോദരനാണ്.നൗഡിൽ ഷാ, നിധിൻഷാ എന്നിവർ സബിൻഷായുടെ സഹോദരന്മാരാണ്.