വാർഷികാഘോഷം നടന്നു കഴക്കൂട്ടം,കാവോട്ടുമുക്ക് റെസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രസന്നകുമാർ അദ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ ദത്ത് സ്വാഗതവും ഖജാൻജി രാജേഷ് നന്ദിയും പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ കവിത, കഠിനംകുളംഗ്രാമപഞ്ചായത്ത് അംഗം മോഹൻ എന്നിവർ സംസാരിച്ചു. ഉന്നതവിജയികളായ വിദ്യാർത്ഥികൾക്കും വിവിധ രംഗങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചവർക്കും ഉപഹാരങ്ങൾ നൽകി.
വൻ അഴിമതി ആരോപണങ്ങളുടെ കരിനിഴൽ വീണതാണ് വൈ എസ് ജഗ്മോഹന് റെഡ്ഡി എന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പൊതു ജീവിതം. പകല്‍ക്കൊള്ള, കുംഭകോണം എന്നീ വാക്കുകള്‍ക്ക് ഒക്കെ അപ്പുറത്താണ് തന്റെ ഭരണകാലത്ത് ജഗന് കാണിച്ചുകൂട്ടിയ അഴിമതികള്‍. ഇതിന്റെ പേരില്‍ നേരത്തെ ജയിലില്‍ പോയിട്ടും ജഗന് യാതൊരു കൂസലുമില്ല. ജഗന് അധികാരത്തില്‍ ഇരിക്കുമ്ബോള്‍, മുഖ്യ എതിരാളിയായ ചന്ദ്രബാബു നായിഡു ജയിലിലാവും. തിരിച്ച് നായിഡു അധികാരത്തിലേറുമ്ബോള്‍, ജഗന് അഴിയെണ്ണും എന്നതാണ് ആന്ധ്രാ രാഷ്ട്രീയം. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ തോറ്റ, ജഗനെതിരെ Read More…
ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന് മരിച്ചു. ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59 കാരനാണ് മരിച്ചത്. എന്നാല്‍ എങ്ങനെയാണ് ഇയാള്‍ക്ക് രോഗംവന്നതെന്ന് ഡബ്ല്യുഎച്ച്ഒ വെളിപ്പെടുത്തിയിട്ടില്ല.സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59കാരന് വിട്ടുമാറാത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മെക്സിക്കോ ആരോഗ്യവകുപ്പ് Read More…